Sunday 18 October 2009

മഞ്ഞുപോലെ...


കഴിഞ്ഞതൊക്കെ മഞ്ഞുപോലെ മാഞ്ഞുപോകട്ടെ.. പറഞ്ഞതൊക്കെ എവിടെയോ മുഴങ്ങിയ പ്രതിധ്വനി പോലെ അലിഞ്ഞില്ലാതാവട്ടെ... ഇന്നലെയും നാളെയുമില്ലാതെ നമുക്ക് ഇന്നിന്‍റെ കുടക്കീഴില്‍ ഒന്നാവാം.. എനിക്ക് നീയും നിനക്ക് ഞാനും സ്വന്തമാവുന്ന നിമിഷങ്ങളിലൂടെ കൈകോര്‍ത്ത് നടക്കാം... നീയും ഞാനും നമ്മുടെ പ്രേമവും മാത്രം...

എന്‍റെ ഹൃദയം തുടിക്കുന്നത് നിനക്ക് വേണ്ടിയാണ്.. എന്റെ കണ്ണുകളില്‍ പ്രതിഫലിക്കുന്നത് നിന്റെ ചിത്രമാണ്... എന്റെ കാതുകള്‍ കൊതിക്കുന്നത് നിന്റെ ശബ്ദത്തിന് വേണ്ടിയാണ്... എന്റെ വിരലുകള്‍ പരതുന്നത് നിന്നെയാണ്, കാലുകള്‍ കുതിക്കുന്നത് നിന്നിലേക്കെത്തുവാനാണ്.. എന്‍റെ പ്രണയത്തിന്‍റെ ആഴവും തീവ്രതയും തിരിച്ചറിയുക; ഞാന്‍ നിന്നില്‍ അലിഞ്ഞിരിക്കുന്നുവെന്നും...







6 comments:

  1. എങ്ങോ നഷ്ടപ്പെട്ട്‌, ഒടുവില്‍ എന്നിലേക്ക്‌ തന്നെ മടങ്ങിവന്ന എന്‍റെ സ്വന്തം പ്രണയത്തിന്, പ്രണയിനിക്ക്... സമര്‍പ്പണം...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Nannayirikkun kuttappoo..
    Mazha kandaal anneram thudangum allay

    ReplyDelete
  4. വളരെ കുറച്ച്‌ വരികളില്‍ പ്രണയത്തിന്റെ തീവ്രത വരച്ചിരിക്കുന്നു. ഈ പ്രണയം പ്രണയിനിക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

    ReplyDelete
  5. പ്രണയിനി അടുത്തില്ല ഇല്ലേ മാഷേ? വിരഹവേദന മനോഹരമായിട്ടുണ്ട്‌ട്ടോ. എഴുത്ത്‌ തുടരുക.

    ReplyDelete
  6. അതെ..
    പ്രണയം അങ്ങനെ ആയിരിക്കണം...
    പരസ്പരമലിഞ്ഞുകഴിഞ്ഞാല്‍പിന്നെ...
    വേര്‍തിരിയ്ക്കാനാവാത്ത നീര്‍കണങ്ങള്‍ പോലെ..
    എല്ലാ ആശംസകളും നേരുന്നു!!!!

    ReplyDelete