Monday, 14 February 2011

മൗനനൊമ്പരങ്ങൾ...ന്നലെയും നാളെയുമില്ലാതെ, ഇന്നിന്റെ കുടക്കീഴിൽ നാമൊന്നിച്ചു നടന്ന വഴികൾ വിജനമായിരിക്കുന്നു... നമ്മുടെ പാദസ്പർശമേറ്റ് തെളിഞ്ഞ വഴിത്താരയിൽ പുല്ക്കൊടികൾ നാമ്പെടുത്തിരിക്കുന്നു... പറഞ്ഞുതീരാത്ത പരിഭവങ്ങളും പകർന്നുതീരാത്ത സ്നേഹവും ബാക്കിവച്ച് പാതിവഴിയിൽ നാം വേർപിരിഞ്ഞത് പ്രകൃതിയുമറിയുന്നതുപോലെ... 

ഇനിയെപ്പോളെങ്കിലും കണ്ടുമുട്ടിയാൽ എന്തുപറയണമെന്നറിയില്ല; എവിടെനിന്ന് പറഞ്ഞുതുടങ്ങണമെന്നറിയില്ല... അല്ലെങ്കിൽത്തന്നെ, ഇനി വീണ്ടും കാണാതിരിക്കുന്നതല്ലേ നല്ലത്? പറയാൻ മറന്ന പരിഭവങ്ങളും പാതിപകർന്ന സ്നേഹവും എന്നോടുകൂടെ മണ്ണടിയട്ടെ... 

വിളക്കുകാലിനോട് ചേർന്നുള്ള ആ ഇരട്ടമരച്ചുവട്... മിഴിപൂട്ടിയ വിളക്കിനെ സാക്ഷിയാക്കി, ഇരുളുന്ന സന്ധ്യയിൽ , തോളിൽ തലചായ്ച്ച് എല്ലാം മറന്നിരുന്ന നിമിഷങ്ങൾ... നീയും ഞാനും നമ്മുടെ പ്രേമവും മാത്രമായ നിമിഷങ്ങൾ... 

എവിടെവച്ചാണ്‌ എനിക്ക് നിന്നെ നഷ്ടമായത്? പാതിരാവിന്റെ കൂരിരുട്ടിൽ എനിക്കായി കാത്തുനിന്ന നീ, കണ്ടുമുട്ടിയ മാത്രയിൽ മൂർദ്ധാവിൽ പകർന്ന ചുംബനത്തിന്റെ ചൂടാറും മുൻപെ തന്നെ, നിന്നെ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈകളെ വിടർത്തിമാറ്റി എങ്ങോട്ടാണ്‌ പോയ്മറഞ്ഞത്?

നീ (അതോ ഞാനോ?) നടന്നകന്ന വഴിയിലേക്ക് തുറന്നിട്ട, ഒളിമങ്ങാത്ത ഓർമ്മച്ചിത്രങ്ങളുടെ ചില്ലുജാലകം ഞാൻ ചേർത്തടയ്ക്കുന്നു.. 


അറിയുക - അന്നും ഇന്നും എന്നും എന്റെ സ്നേഹം അളവുകളില്ലാത്ത വിധം ആത്മാർത്ഥമാണ്‌..


YYY

14 comments:

 1. അറിയാതെയെപ്പോഴോ ഹൃദയത്തിലാഴ്ന്നിറങ്ങി, തീവ്രപ്രണയത്തിന്റെ ചൂടും ചൂരും പകര്ന്ന് , ആത്മാവിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ ബാക്കിയാക്കി കടന്നുപോയ നഷ്ടപ്രണയങ്ങള്ക്ക്, നിറകണ്ണുകളോടെ സമര്പ്പ്ണം..

  ReplyDelete
 2. ജിമ്മിച്ചാ...
  യഥാർത്ഥ പ്രണയം, ബലിപ്പെടൽ കൂടിയാണ്..
  പക്ഷെ, പ്രണയം കരുത്താണ്..,ആ ഓർമ്മകളും.

  ReplyDelete
 3. ജിമ്മീ നഷ്ടപ്രണയം എന്ന് പറയാന്‍ പറ്റില്ല. പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നില്ലേ?
  അതിമനോഹരമായി ചിത്രീകരിച്ചു.

  ReplyDelete
 4. കാതില്‍ തേന്‍മഴ പോല്‍ .. ക്ലാവുപിടിക്കാത്ത പ്രണയ കാവ്യം

  ReplyDelete
 5. വായിക്കേണ്ടവര്‍ വായിച്ചാല്‍, നഷ്ടപ്പെട്ടതൊക്കെ തിരികെ കിട്ടും... അത്രയും touching ആണ്..

  ReplyDelete
 6. yea very touching and very romantic also.....

  ReplyDelete
 7. “അറിയുക – അന്നും ഇന്നും എന്നും എന്റെ സ്നേഹം അളവുകളില്ലാത്തവിധം ആത്മാര്‍ത്ഥമാണ്…”

  No comments……….allaathe entha paryuka……?

  ReplyDelete
 8. ‘പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
  പണിക്കാരിക്കുപോലുമീയിഷ്ടം,ശേഷം കൂലിയില്‍ ..!

  പ്രണയമെന്‍കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
  പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം;കൂട്ടുകാര്‍ക്കോ,
  പണം ഞാന്‍ കൊടുക്കുമ്പോള്‍ ,ആ ബിയറിനായി ബാറില്‍ .
  പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

  പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും;
  പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
  പ്രണയിച്ചതു മകൻ , കമ്പ്യൂട്ടര്‍ കളികള്‍ മാത്രം...
  പ്രണയം തേടിഞാന്‍ അലയുന്നു കാലമിത്രയും ....!‘

  ഈ ആത്മാർത്ഥതക്ക് മുന്നിൽ ഞാനൊക്കെ തോറ്റ് മുട്ട് മടക്കുന്നൂ....കേട്ടൊ ജിമ്മി

  ReplyDelete
 9. നന്നായി, അതും ഈ പ്രണയദിനത്തില്‍...

  ReplyDelete
 10. ninne pole thanne ithum njan ente hredhayathotte cherthu vekkunnu...

  ReplyDelete
 11. ഇതുവഴി കടന്നുവന്നവര്‍ക്ക്... അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്ക്... ഇതുവരെ എന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്ക്... എല്ലാവര്‍ക്കും നന്ദി... നന്ദി... നന്ദി...

  ReplyDelete