വീണ്ടുമൊരു യാത്ര.. ജിദ്ദയിൽ നിന്നും ഏതാണ്ട് നൂറ്റിയൻപത് കിലോമീറ്ററുകൾക്കപ്പുറം, ‘ഉസ്ഫാൻ’ കഴിഞ്ഞ് ‘ഖലൈസി’നടുത്തായി ‘തല’ എന്ന കൊച്ചുഗ്രാമമാണ് ലക്ഷ്യം.. യാത്രക്കാർക്കും വാഹനവ്യൂഹത്തിനും കാര്യമായ മാറ്റങ്ങളൊന്നുമില്ല; തായിഫ് യാത്രയിലെ ഒട്ടുമിക്ക അംഗങ്ങളും ഇത്തവണയും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു.. അപ്രതീക്ഷിതമായി കിട്ടിയ ഒരു വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്ര ‘തല’യും കടന്ന് ‘ഖോവാർ’ വരെയെത്തി.. വിനുവേട്ടൻ എല്ലാം ഇവിടെ വിശദമായി കുറിച്ചിരിക്കുന്നു; ചിത്രങ്ങൾ സഹിതം.. അവിടെ വെളിച്ചം കാണാതിരുന്ന കുറച്ച് ചിത്രങ്ങൾ ഇവിടെ ഒട്ടിക്കുന്നു..
അപ്പോൾ പുറപ്പെടുവല്ലേ?
മദീന എക്പ്രസ്സ് ഹൈവേയിൽ നിന്നും തിരിഞ്ഞ് ‘ഉസ്ഫാൻ’ ലക്ഷ്യമാക്കിയുള്ള പ്രയാണം.. |
ആ കാണുന്ന മലയടിവാരമാണ് ‘ഉസ്ഫാൻ..’ |
അടുത്ത എക്റ്റിറ്റിൽ വലത്തേയ്ക്ക് തിരിഞ്ഞാൽ ഖലൈസ്.. |
വഴിവക്കിൽ, ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഒരു ഒട്ടകസുന്ദരി.. |
ഖോവാറിലേയ്ക്കുള്ള യാത്ര.. |
|
ആ കാണുന്നതാണ് ഡാം.. വെള്ളമില്ലെങ്കിലും പ്രൌഢിക്കൊരു കുറവുമില്ല... |
വരവേൽക്കാൻ വാഴക്കൈകൾ.. |
കലാപരിപാടികൾ ആരംഭിക്കുന്നു.. ആദ്യയിനം - മീൻ പൊരിക്കൽ |
മീനിനെ നോവിക്കാതെ മറിച്ചിടണം; ദാ, ഇതുപോലെ.. |
അടുത്ത പരിപാടി; പടം പിടുത്തം - ക്യാമറയുമായി കറങ്ങി നടക്കുന്ന അഭിനവ ക്യാമറാമാൻ... |
അടുത്തത്; തോട്ടം മുടിപ്പിക്കൽ - തോട്ടിയുമായി ഇറങ്ങിയിരിക്കുന്നു ചിലർ.. |
കയ്യിൽ കിട്ടിയതുമായി മുങ്ങുന്ന ഒരു കൊച്ചുവിരുതി.. (ഹസാന) |
ഇത് മുഴുവൻ കായ്ച്ചിരുന്നെങ്കിൽ ! |
മാനം മുട്ടാൻ പപ്പായ മരത്തിന്റെ വാശി.. |
ചെറുനാരങ്ങയാണേ.. നേരിട്ടുകാണാൻ ഇത്ര വലിപ്പമൊന്നുമില്ല.. |
കണ്ടാലൊരു നാടൻ ലുക്കില്ലേ...? |
കാൽപ്പാടുകൾ ഒപ്പിയെടുക്കാൻ.. |
പനയെ വെല്ലാൻ പാവലിന്റെ കുതിപ്പ്.. |
കുഞ്ഞൻ പാവയ്ക്കകൾ.. |
നിറയെ പഴങ്ങളുമായി ഈന്തപ്പനകൾ... |
ഭക്ഷണം കഴിക്കാൻ നേരമായില്ലേ...? (ക്യാമറാമാന്റെ വിഷമത) |
ഭക്ഷണം തയ്യാർ! സമയം കളയാതെ ഒരു പിടി പിടിക്കാം.. എന്നിട്ടാവാം ഇത്തിരി വിശ്രമം.. |
ഇനി മടക്കയാത്ര.. |
ഇത്രനേരം ഈ തോപ്പിലായിരുന്നു.. |
ചെറിയ കുന്നുകളും ചെറുതല്ലാത്ത വളവുകളും താണ്ടി... |
‘തല’യിലേയ്ക്കൊരു ചെറുദൂരം.. |
യാത്ര.. യാത്ര... യാത്ര... |
ഒട്ടകങ്ങൾ വരി വരി വരിയായ്.. |
അങ്ങനെയങ്ങ് പോവാതെ.. |
അടുക്കുന്ന ലക്ഷ്യം.. കുറയുന്ന ദൂരം... |
അവിചാരിതമായി വീണുകിട്ടിയ ഒരു നല്ല യാത്രയുടെ ഓർമ്മകളുമായി സഞ്ചാരം തുടരുന്നു; പുതിയ കാഴ്ചകൾ തേടി..
*** *** ***
മുറിവാൽ: വാഴത്തോപ്പിന്റെ വീഡിയോ ദൃശ്യമിതാ..
അവിചാരിതമായി വീണുകിട്ടിയ ഒരു നല്ല യാത്രയുടെ ഓർമ്മകളുമായി സഞ്ചാരം തുടരുന്നു; പുതിയ കാഴ്ചകൾ തേടി..
ReplyDeleteമനോഹരം ഈ യാത്രയും കാഴ്ചകളും...
ReplyDeleteചിത്രങ്ങൾ വളരെ മനോഹരം....വിവരണം അല്പം കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു....ആശംസകൾ
ReplyDeleteകുഞ്ഞൂസ് - ഇവിടെ ഈ മരുഭൂവിൽ ഇത്തരം കാഴ്ചകൾ തരുന്ന ആശ്വാസം കുറച്ചൊന്നുമല്ല..
ReplyDeleteഷിബു തോവാള - ഈ യാത്രയെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് വിനുവേട്ടൻ എഴുതിയിരിക്കുന്നത് കണ്ടുകാണുമല്ലോ.. ആവർത്തന വിരസത ഒഴിവാക്കാനാണ് കൂടുതൽ വിവരണങ്ങൾ ഒഴിവാക്കിയത്..
അടിക്കുറുപ്പുകളാൽ അടിപൊളിയാക്കി അണിയിച്ചൊരുക്കി സഞ്ചാരഗാഥയൊരുക്കിയ സഞ്ചാരിയെ...താങ്കൾക്ക് നമോവാകം
ReplyDeleteമരുഭൂമികൾ നിറഞ്ഞ അറേബ്യൻ നാട്ടിലും കായക്കൊലയും,പപ്പായയും,ഡാമുമൊക്കെ ഉണ്ടെന്ന് കാണിച്ചുതന്നതിന് ...സന്തോഷവും ഉണ്ട് കേട്ടൊ കുട്ടപ്പായി
കൊള്ളാം.
ReplyDeleteഇഷ്ടപ്പെട്ടു.
ബിലാത്തിയേട്ടാ - യാത്ര, അതിനി ഏത് നരകത്തിലേക്കാണെന്ന് പറഞ്ഞാലും ഞാൻ റെഡി.. ഏതൊരു യാത്രയുടെയും ഓർമ്മകൾ പങ്കുവയ്ക്കുന്നത് ഏറെ സന്തോഷകരം.. :)
ReplyDeleteജയൻ ഡോക്ടർ - മുടങ്ങാതെയുള്ള ഈ സന്ദർശനത്തിനും നല്ല വാക്കുകൾക്കും നന്ദി..
എല്ലാം നന്നായിരിക്കുന്നു.. കൂടെയുണ്ടായിരുന്നെങ്കിലെന്ന് പോലും തോന്നി...:) ഞാനും മറ്റൊരു ജിമ്മി ജോണാണ്...:) സ്വന്തം സുഹൃത്ത് (http://swanthamsuhruthu.blogspot.com)എന്ന ഒരു ബ്ലോഗുണ്ട്..സമയം ഉള്ള പോലെ ക്ഷണിക്കുന്നു..
ReplyDeleteഅങ്ങനെ അവസാനം ഈ ചിത്രങ്ങൾ വെളിച്ചം കാണിച്ചുവല്ലേ? ഇത് ജിമ്മിയെക്കൊണ്ട് തന്നെ ചെയ്യിക്കുവാൻ വേണ്ടി മനഃപൂർവ്വമാണ് ഞാൻ ഈ ചിത്രങ്ങൾ തൃശൂർ വിശേഷങ്ങളിൽ ഇടാതിരുന്നത്...
ReplyDeleteപടങ്ങളും അടിക്കുറിപ്പും ഗംഭീരം, വിനുവേട്ടന്റെ വിശേഷങ്ങൾ കണ്ടിരുന്നു. നമ്മുടെ പാവലും വാഴയും പപ്പായയും ഒക്കെ അവിടെ ഉണ്ടെന്നു് കേട്ടിട്ട് അത്ഭുതം.
ReplyDeleteനല്ല ഫോട്ടോകള്‍
ReplyDeleteഅഭിനന്ദനങ്ങള്‍.
വിനുവേട്ടാ - ആ പോസ്റ്റ് ആദ്യം വരട്ടെ എന്ന് കരുതിയിട്ടല്ലേ ഞാൻ കാത്തിരുന്നത്.. :)
ReplyDeleteഎഴുത്തേച്ചി - കുറെ നാളുകൾക്ക് ശേഷമുള്ള ഈ സന്ദർശനത്തിന് ഒത്തിരി നന്ദി.. ഈ മരുഭൂവിൽ വിളയാത്തതായി ഒന്നും തന്നെയില്ലെന്നാണ് എനിക്ക് തോന്നുന്നത്.. നാട്ടിൽ മെയ്യനക്കാൻ മടിയാണെങ്കിലും ഇവിടെ ആ കാര്യത്തിൽ നമ്മൾ മലയാളികൾ കേമന്മാർ തന്നെ.. :)
സ്വന്തം സുഹൃത്ത് & Ashraf Ambalathu - വളരെ നന്ദി
എല്ലാം നന്നായിരിക്കുന്നു.. നല്ല ഫോട്ടോകള്‍
ReplyDeleteഅഭിനന്ദനങ്ങള്‍.
ഫോട്ടോയും, അടി കുറിപ്പും കൊളളാം. ഞങ്ങളും പോകാറുണ്ട് ഇതു പോലെ
ReplyDelete