23 മാർച്ച്
2003.. അങ്ങ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജോഹാനസ്ബർഗിൽ സൌരവ് ഗാംഗുലിയും കൂട്ടരും ഓസ്ട്രേലിയക്കാരുടെ ‘തല്ലുകൊണ്ട്‘
പെടാപ്പാട് പെടുമ്പോൾ, മുംബൈ വിമാനത്താവളത്തിൽ ഈയുള്ളവൻ സൌദിയിലേയ്ക്ക് പുറപ്പെടാൻ കച്ച മുറുക്കുകയായിരുന്നു..
അമേരിക്കൻ സഖ്യകക്ഷികൾ സദ്ദാം ഹുസൈനെ തിരഞ്ഞ് ഇറാക്കിനെ ആക്രമിക്കുന്ന സമയമാണ്.. ‘ഇപ്പോ വേണേൽ പൊയ്ക്കോ, താമസിച്ചാൽ ചിലപ്പോൾ പണിപാളും’ എന്ന
ട്രാവൽ ഏജൻസിക്കാരന്റെ പറച്ചിലിൽ രണ്ടാമതൊന്ന് ആലോചിക്കാൻ മെനക്കെട്ടില്ല.. യുദ്ധമെങ്കിൽ യുദ്ധം.. കിട്ടിയ
ബസ്സിന് മുംബൈയ്ക്ക്.. അവിടെ നിന്നും ദമാം വഴി ജിദ്ദയിൽ.. ഇന്നലെ കഴിഞ്ഞതുപോലെ എല്ലാം ഓർമ്മകളിൽ തെളിഞ്ഞ് നിൽക്കുന്നു..
23 മാർച്ച് 2013.. ‘ഗൾഫുകാരൻ’ എന്ന മോടിക്കുപ്പായമണിഞ്ഞിട്ട് 10 വർഷങ്ങൾ.. ദിവസങ്ങളിൽ നിന്നും മാസങ്ങളിലേയ്ക്കും മാസങ്ങളിൽ നിന്ന് വർഷങ്ങളിലേയ്ക്കുമുള്ള ദൂരം എത്ര വേഗത്തിലാണ് പിന്നിടുന്നത്.! അനന്തമായ ഒരു മാരത്തൺ പോലെ ജീവിതത്തിന്റെ ഓട്ടം തുടരുന്നു.. “ഞാനുമുണ്ട് കൂടെ” എന്ന് പറഞ്ഞ് ഒപ്പം കൂടിയവരിൽ പലരും ഇടയ്ക്കുവച്ച് വഴി പിരിഞ്ഞോടുന്നു.. ചിലർ വഴിമുടക്കുന്നു.. ഇതൊന്നും വകവയ്ക്കാതെ, എന്നും കൂടെയുള്ള കുറെ നല്ല സൌഹൃദങ്ങൾ.. കരുത്ത്പകർന്ന്,
ആവേശത്തോടെ കൂടെയോടുന്നവർ.. കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് എന്ത് നേടി എന്ന് ചോദിച്ചാൽ, ചൂണ്ടിക്കാണിക്കാനുള്ളത് ഈ സൌഹൃദസമ്പത്താണ്..
അതുമാത്രമാണ് !!
നിറവേറ്റുവാൻ വാഗ്ദാനങ്ങളോ
കീഴടക്കുവാൻ ലക്ഷ്യങ്ങളോ ഇല്ല.. എങ്കിലും യാത്ര തുടരുകയാണ്.. ഇന്നലെകളും നാളെകളുമില്ലാതെ,
ഇന്നിന്റെ ചിറകിലേറിയുള്ള ജീവിത യാത്ര!
നിറവേറ്റുവാൻ വാഗ്ദാനങ്ങളോ കീഴടക്കുവാൻ ലക്ഷ്യങ്ങളോ ഇല്ല.. എങ്കിലും യാത്ര തുടരുകയാണ്.. ഇന്നലെകളും നാളെകളുമില്ലാതെ, ഇന്നിന്റെ ചിറകിലേറിയുള്ള ജീവിത യാത്ര!
ReplyDeleteയാത്ര തുടരുകതന്നെ
ReplyDeleteവര്‍ഷങ്ങള്‍ക്കൊക്കെ എന്താ ഒരു സ്പീഡ്...!!
സന്ദർശനത്തിന് നന്ദി, അജിത്‌ഭായ്..
Deleteസൂത്ര വിദ്യകളീല്ലാത്ത
ReplyDeleteവിചിത്രമായ പ്രവാസയാത്രികർ നാം..
ഇത്രവേഗം 10 വർഷങ്ങൾ പോയാലെന്താ..
എത്രയെത്ര പുതുമിത്രങ്ങളേ സമ്പാദ്യത്തിൽ കൂട്ടുവാൻ പറ്റി അല്ലേ
അതെ, അതൊരു വലിയ സമ്പാദ്യം തന്നെയാണ് ബിലാത്തിയേട്ടാ..
Deleteനന്മകള്‍ എന്നും കൂട്ടിനുണ്ടാകും എന്ന പ്രത്യാശയോടെ യാത്ര തുടരട്ടെ, ജിമ്മിച്ചാ...
ReplyDeleteഅങ്ങനെ പ്രവാസലോകത്ത് 10 സംവത്സരങ്ങള്‍ പിന്നിട്ടു, അല്ലേ?
നന്ദി, ശ്രീക്കുട്ടാ.. യാത്ര തുടരുക തന്നെ.. :)
Deleteഅതേ..ചേട്ടാ...ഈ പറഞ്ഞ സമ്പത്ത് എനീക്കൂടെ ഷെയര്‍ ചെയ്യ്യോ..?
ReplyDeleteഉണ്ടാപ്രീ, എന്റെ സമ്പത്തിൽ കണ്ണുവയ്ക്കേണ്ട കേട്ടൊ.. :)
Deleteആഹാ! പത്തു നീണ്ട വര്‍ഷങ്ങള്‍...
ReplyDeleteപക്ഷെ, ഇത്ര ചെറിയ കുറിപ്പായതെന്തേ? കുറച്ചു കൂടി എഴുതാമായിരുന്നു.
ഇത്തിരി കൂടുതൽ എഴുതിയതാണ്.. വെട്ടിച്ചുരുക്കി ഈ പരുവത്തിലാക്കി.. :) സന്ദർശനത്തിന് നന്ദി, എച്മൂ..
DeleteNalla souhrdhangal ennennum muthalkoottayirikkattae
ReplyDeleteniravettuvan vagdanagalum keezhadakkuvan ethri lakshyangalum undakattae undavanumallo!!!!!! Ellavidha ashamsakalum nerittu nermayode narmafavathil nerunnu.....nanmakal undavattae ninakkum unte kudumbathinum............
ReplyDeleteAthae puthiyadhonnum ellae?????? Ellam super anallo......keep going.....stop cheyyaruthae............pls.....
ReplyDeleteകളിമണ്‍ ശില്പങ്ങള്‍ തേടി ഇവിടെ വന്നപ്പോള്‍ മാത്രമാണ്
ReplyDeleteനഷ്ടപ്പെടാത്ത സൗഹൃദം കണ്ടത്. :) കളിമണ്‍ ശില്പങ്ങള്‍ എഡിറ്റിംഗില്‍ ആണോ?
കളിമൺ ശില്പങ്ങളെ നിരത്തി വച്ചിട്ടുണ്ട് ചേച്ചീ.. പതിവില്ലാതെ എഡിറ്റിംഗിൽ കുറച്ച് പണികിട്ടി.. ഒരുവിധത്തിൽ ഒപ്പിച്ചെടുത്തു.. :)
Deleteപത്ത് വർഷങ്ങൾ... ഇവിടെയെത്തിയാൽ വർഷങ്ങൾ പോകുന്നതറിയില്ല ജിം...
ReplyDeleteവാഗ്ദാനങ്ങൾ വേണ്ട... ഒരു ലക്ഷ്യമൊക്കെ വേണ്ടേ? വേണം...
പിന്നെ, സുകന്യാജി ചോദിച്ചത് പോലെ, കളിമൺ ശില്പങ്ങളെവിടെ?
നേരാണ് വിനുവേട്ടാ.. വർഷങ്ങൾ പോകുന്നതറിയുന്നതേയില്ല.. :)
Deleteപിന്നെ, ഇപ്പോൾ ചരടുപൊട്ടിയ പട്ടം പോലെയാണ്.. ലക്ഷ്യവും മാർഗ്ഗവും ഒന്നുമില്ല..
‘ശില്പങ്ങ‘ളെ കണ്ടുകാണുമല്ലോ അല്ലേ..?
Friends are like stars...you can't see them always...but you know they are there....thanks for being my star friend..
ReplyDelete