(വൈകി വന്നവർക്കുവേണ്ടി.. ആദ്യഭാഗങ്ങൾ വായിക്കുവാൻ ഈ വഴിയേ - ഒന്നാം ഭാഗം / രണ്ടാം ഭാഗം)
ഇനി ബാങ്കോക്ക് നഗരത്തിലെ കാഴ്ചകളിലേയ്ക്ക്.. ആദ്യയാത്ര ‘സുവർണ്ണ ബുദ്ധ‘നെ തേടിയാണ്.
വിഹാരത്തിന്റെ വശങ്ങളിലായി തീർത്തിരിക്കുന്ന ഹാളുകളിൽ, ഇതുപോലെ വ്യത്യസ്തങ്ങളായ 52 ബുദ്ധപ്രതികൾ സൂക്ഷിച്ചിട്ടുണ്ട്. ഓരോന്നിലും, അതിന്റെ യഥാർത്ഥ മാതൃക എവിടെ നിന്ന് കണ്ടെടുത്തുവെന്നും അത് എന്ത് സന്ദേശം നൽകുന്നുവെന്നും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. (ദംറോംഗ് രാജാനുഭാബ് എന്ന രാജകുമാരനാണത്രേ ഈ മാതൃകകളൊക്കെ ശേഖരിച്ചത്..)
ഇനി ബാങ്കോക്ക് നഗരത്തിലെ കാഴ്ചകളിലേയ്ക്ക്.. ആദ്യയാത്ര ‘സുവർണ്ണ ബുദ്ധ‘നെ തേടിയാണ്.
Wat
Indravihan എന്ന ബുദ്ധവിഹാരത്തിൽ തിളക്കത്തോടെ നിൽക്കുന്ന, ശ്രീബുദ്ധന്റെ പൂർണ്ണകായ പ്രതിമ.
ഇത്തരത്തിൽ നിവർന്നുനിൽക്കുന്ന രീതിയിലുള്ള ബുദ്ധപ്രതിമകൾ അപൂർവമായിട്ടേയുള്ളു എന്ന് കേട്ടിട്ടുണ്ട്. (Wat - തായ് ഭാഷയിൽ ബുദ്ധവിഹാരങ്ങളെ സൂചിപ്പിക്കുന്നു.)
32 മീറ്റർ ഉയരത്തിലുള്ള ഈ
ബുദ്ധപ്രതിമ, വലിപ്പത്തിന്റെ കാര്യത്തിൽ തായ്‌ലന്റിലെ ഉന്നതസ്ഥാനീയനാണ്.
വളരെ
ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന ഈ അമ്പലത്തിന്റെ ചുറ്റുപാടുകളെല്ലാം
കലാചാതുരിയോടെ തയ്യാറാക്കിയിരിക്കുന്ന വിവിധ നിർമ്മിതികൾകൊണ്ട്
സമ്പന്നമാണ്. ബുദ്ധമതത്തിലെ കുലപതികളുടേതെന്ന് തോന്നിക്കുന്ന
നിരവധി പ്രതിമകളും അക്കൂട്ടത്തിലുണ്ട്; പുഷ്പങ്ങളും ചന്ദനത്തിരികളുമൊക്കെയായി ആകെ പ്രാർത്ഥനാനിർഭരമായ സെറ്റപ്പ്.
പ്രാർത്ഥനയ്ക്കായി
എത്തുന്നവരെ കാത്ത് തൊട്ടടുത്തുള്ള ചെറിയ കടകളിൽ താമരമൊട്ടുകളും
ചന്ദനത്തിരികളും മറ്റ് പൂജാദ്രവ്യങ്ങളുമൊക്കെയുണ്ട്. ആദ്യമായിട്ടാണ് താമരമൊട്ടും
പൂവും കാണുന്നത്.
എന്താ അതിന്റെയൊരു ഭംഗി!!
തായ്ലന്റ്
പാർലമെന്റ് മന്ദിരം. അതീവസുരക്ഷാ മേഖല ആയതിനാൽ ഇറങ്ങി
നടന്ന് കാണാനുള്ള അനുവാദമില്ല. അതുകൊണ്ട് കാറിലിരുന്ന് കണ്ട് തൃപ്തിയടഞ്ഞു.
Wat Benchamabophit - ‘മാർബിൾ
അമ്പലം‘ എന്നറിയപ്പെടുന്ന അതിമനോഹരമായ മറ്റൊരു ബുദ്ധവിഹാരം. തൂണുകളും ഭിത്തിയും
തറയുമൊക്കെ ഇറ്റാലിയൻ മാർബിളിൽ തീർത്തിരിക്കുന്ന ഈ അമ്പലത്തിന്
ചുറ്റും വിശാലമായ പുൽത്തകിടികളും ഇരിപ്പിടങ്ങളുമൊക്കെ
ഒരുക്കിയിട്ടുണ്ട്.
പ്രധാന
ഹാളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ‘ബുദ്ധജിനരാജ’ വിഗ്രഹം.
ഇതുവരെ
കണ്ടുശീലിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ബുദ്ധശില്പം. ആ ഫലകത്തിൽ
ഇങ്ങനെ എഴുതിയിരിക്കുന്നു:
“An image of the Buddha seated cross-legged
in the attitude subduing himself by fasting. This image which shows the (Greek)
style of Gandhara sculptures, was cast after a stone original kept in the
museum at Lahore, Pakistan.“
വിഹാരത്തിന്റെ വശങ്ങളിലായി തീർത്തിരിക്കുന്ന ഹാളുകളിൽ, ഇതുപോലെ വ്യത്യസ്തങ്ങളായ 52 ബുദ്ധപ്രതികൾ സൂക്ഷിച്ചിട്ടുണ്ട്. ഓരോന്നിലും, അതിന്റെ യഥാർത്ഥ മാതൃക എവിടെ നിന്ന് കണ്ടെടുത്തുവെന്നും അത് എന്ത് സന്ദേശം നൽകുന്നുവെന്നും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. (ദംറോംഗ് രാജാനുഭാബ് എന്ന രാജകുമാരനാണത്രേ ഈ മാതൃകകളൊക്കെ ശേഖരിച്ചത്..)
‘വെള്ളയും കറുപ്പും‘ യൂണിഫോമിൽ, കാഴ്ചകൾ
കണ്ട് പാറിനടക്കുന്ന തായ് കൌമാരം.. ഓർമ്മയിലോടിയെത്തിയത്, പണ്ട്
സ്കൂളിൽ നിന്നും പോയിട്ടുള്ള വിനോദയാത്രകളാണ്..
അമ്പലത്തിന്റെ മുന്നിലെ വഴിയരികിൽ ഈ അമ്മച്ചി ചക്കപ്പഴം ഇരിഞ്ഞുവയ്ക്കുന്ന തിരക്കിലാണ്. ശ്രദ്ധിച്ചുനോക്കിയാൽ,
അങ്ങേയറ്റത്തായി ചക്കക്കുരു ശേഖരവും കാണാം. മലയാളികളെപ്പോലെ തന്നെ തായ്ലന്റുകാർക്കും ചക്ക ഇഷ്ടവിഭവമാണെന്ന് തോന്നുന്നു.
കരയിൽ, കടലിൽ, കടലിന്നടിയിൽ, അന്തരീക്ഷത്തിൽ.. വൈവിധ്യമാർന്ന യാത്രാനുഭവങ്ങളും നേർക്കാഴ്ചകളും സമ്മാനിച്ച ഒരു സഞ്ചാരം ഇവിടെ അവസാനിക്കുകയാണ്. ‘കണ്ട കാഴ്ചകൾ മനോഹരം, കാണാത്ത കാഴ്കൾ അതിമനോഹരം.’ മനോഹരവും അതിമനോഹരവുമായ കാഴ്ചകളിലേയ്ക്ക് എന്നെങ്കിലും ഒരിക്കൽകൂടെ വരണമെന്ന ആഗ്രഹം മനസ്സിൽ അരക്കിട്ടുറപ്പിച്ചായിരുന്നു മടക്കയാത്ര.
ഇനി അൽപ്പം ട്രെയിൻ യാത്ര.. ആദ്യം സ്കൈ (BTS) ട്രെയിൻ (നമ്മുടെ ‘മെട്രോ’യ്ക്ക്
ഇവർ ഇട്ടിരിക്കുന്ന ഓമനപ്പേര് ‘സ്കൈ’ എന്നാണ്.. ഓരോരോ പരിഷ്കാരങ്ങൾ!). ഈ ചെങ്ങാതിയുടെ
സഞ്ചാരം ‘ആകാശപ്പാത’യിലൂടെ..
ഇടതുവശത്ത് ‘സ്കൈ
ട്രെയിൻ’ സ്റ്റേഷനാണ്.. റോഡിന് മുറുകെയുള്ള ഈ നടപ്പാലത്തിലൂടെ വലതുവശത്തേയ്ക്കിറങ്ങിയാൽ
ചെന്നെത്തുന്നത് മറ്റൊരു സ്റ്റേഷനിലേയ്ക്ക് - ‘റ്റ്യൂബ് ട്രെയിൻ’ അഥവാ
ഇവിടുത്തെ ‘മെട്രോ റെയിൽ (MRT)’.
(സിയാം / അശോക്, ചതുചക് പാർക്ക് / മോ ചിറ്റ്
എന്നീ സ്റ്റേഷനുകളിൽ നിന്ന് മാത്രമേ ‘സ്കൈ’-യിൽ നിന്നും 'റ്റ്യൂബി’ലേയ്ക്ക് (തിരിച്ചും) ഇങ്ങനെ എളുപ്പത്തിൽ മാറിക്കയറാൻ സാധിക്കുകയുള്ളൂ.)
ചതുചക് പാർക്ക് MRT
സ്റ്റേഷന്റെ കവാടം. തൊട്ടരികെയുള്ള പാർക്കിന്റെ പേരിലാണ് സ്റ്റേഷൻ അറിയപ്പെടുന്നത്. ട്രെയിനിൽ കയറാനായി പുറപ്പെടുന്നതിനുമുന്നെ പാർക്കിലൊന്ന് നടന്നിട്ട് വരാം.
വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന പാർക്ക്. നഗരത്തിരക്കിനിടയിലും ഇത്ര വിശാലമായ സ്ഥലം പാർക്കിനുവേണ്ടി മാറ്റിവച്ചിരിക്കുന്നത് അഭിനന്ദനീയം തന്നെ.
കാത്തുനിൽക്കാൻ കൂട്ടാക്കാതെ ഘടികാരസൂചികൾ നടന്നകലുന്നു; യാത്ര തുടരുന്നതിനായി തിരികെ റെയിൽവേ സ്റ്റേഷനിലേയ്ക്ക് മനസ്സില്ലാമനസ്സോടെ..
‘റ്റ്യൂബി’നുള്ളിൽ എല്ലാവരും ‘സ്വന്തം കാര്യം സിന്ദാബാ’ മൂഡിലാണ്. ‘സ്കൈ ട്രെയിനി’ലും യാത്രക്കാർക്ക് ഇതേ രീതി തന്നെ. മൊബൈലിലും ടാബ്‌ലറ്റിലുമൊക്കെ കൊത്തിപ്പെറുക്കി നേരംപോക്കുന്നു, പരസ്പരം സംസാരിക്കുന്നത്
പോലുമില്ല.
നമ്മുടെ നാട്ടിലാണെങ്കിൽ, തീവണ്ടിയുടെ ശബ്ദത്തിനേക്കാൾ
ഉയർന്നു
കേൾക്കുന്നത് യാത്രക്കാരുടെ ബഹളമാണ്. ഇന്നാട്ടിലെ
തീവണ്ടികളിൽ കേൾക്കുന്നത് അടുത്ത സ്റ്റേഷൻ ഏതാണെന്ന
അറിയിപ്പ് മാത്രം!! (സ്കൈ-യും റ്റ്യൂബും കൂടാതെ, രാജ്യത്തിലെ വിവിധ നഗരങ്ങളെ
ബന്ധിപ്പിച്ച് സാധാ തീവണ്ടിയും തായ്ലന്റിൽ സേവനം നടത്തുന്നുണ്ട്.)
നമ്മുടെ ഓട്ടോ, അവരുടെ ‘ടുക് ടുക്‘.
കാഴ്ചയിലുള്ള ഈ പരുക്കൻ സ്വഭാവം യാത്രയിലും അനുഭവപ്പെടും. നമ്മുടെ നാടൻ ഓട്ടോറിക്ഷകളെപ്പോലെ അത്ര സുഖകരമല്ല ഇതിലെ യാത്ര, എന്നാലോ കൂലി തെല്ലും കുറവില്ല താനും. അക്കാര്യത്തിൽ ഇവർ ടാക്സി കാറുകളുമായി മത്സരത്തിലാണെന്ന് തോന്നുന്നു.
കരയിൽ, കടലിൽ, കടലിന്നടിയിൽ, അന്തരീക്ഷത്തിൽ.. വൈവിധ്യമാർന്ന യാത്രാനുഭവങ്ങളും നേർക്കാഴ്ചകളും സമ്മാനിച്ച ഒരു സഞ്ചാരം ഇവിടെ അവസാനിക്കുകയാണ്. ‘കണ്ട കാഴ്ചകൾ മനോഹരം, കാണാത്ത കാഴ്കൾ അതിമനോഹരം.’ മനോഹരവും അതിമനോഹരവുമായ കാഴ്ചകളിലേയ്ക്ക് എന്നെങ്കിലും ഒരിക്കൽകൂടെ വരണമെന്ന ആഗ്രഹം മനസ്സിൽ അരക്കിട്ടുറപ്പിച്ചായിരുന്നു മടക്കയാത്ര.
കൃതജ്ഞത: തായ്ലന്റ് യാത്രയുടെ അമരക്കാരായി
ഒപ്പമുണ്ടായിരുന്ന പ്രിയസുഹൃത്തുക്കൾക്ക്..
വിവരങ്ങൾക്ക് കടപ്പാട് : ഗൂഗിൾ
ചിത്രങ്ങൾക്ക് കടപ്പാട്:
ബ്ലാക്ബെറി മൊബൈൽ
‘കണ്ട കാഴ്ചകൾ മനോഹരം, കാണാത്ത കാഴ്കൾ അതിമനോഹരം.’
ReplyDeleteതായ്ലന്റ് യാത്രയുടെ നേർക്കാഴ്ചകൾക്ക് ഇവിടെ വിരാമം.
കണ്ട കാഴ്ച്ചകളൊക്കെ അതിമനോഹരമായി \
ReplyDeleteപങ്കുവെച്ചിരിക്കുകയാണല്ലോ ഇവിടെ അല്ലേ ഭായ്.
ഇവിടത്തെ കാഴ്ച്ചകൾ കാണൂമ്പോൾ ഒരു പാശ്ചാത്യ
രാജ്യത്തേക്കാൾ മികച്ച ഏഷ്യൻ രാജ്യമായി തായ്ലാന്റ്
വികസിച്ചത് പോലെ തോന്നുന്നുണ്ട് കേട്ടൊ ഭായ്
ആ തോന്നലിന്റെ താഴെ ഞാനും ഒപ്പ് വയ്ക്കുന്നു, മുരളിയേട്ടാ.. വികസനത്തിന്റെ കാര്യത്തിൽ ഏതൊരു പാശ്ചാത്യശക്തികളോടും കിടപിടിയ്ക്കാൻ തക്കവിധം തായ്‌ലന്റ് വളർന്നിരിക്കുന്നു എന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത്..
DeleteHeard melodies are sweet .. But those unheard are Sweeter...! waiting for the unheard one from you..
ReplyDeleteസത്യം... കണ്ടത് മനോഹരം, കാണാത്തവ അതിമനോഹരം.
ReplyDeleteനല്ല തെളിമയുള്ള ചിത്രങ്ങള്‍...!
നല്ലൊരു യാത്ര, ഒപ്പം ഇത്രനേരം യാത്ര ചെയ്തത് പോലെ നല്ല വിവരണം ... :)
നന്ദി ശ്രീക്കുട്ടാ.. അപ്പോൾ യാത്ര തുടരാം അല്ലേ.. :)
Deleteഈ യാത്രയെക്കുറിച്ചു കേട്ടപ്പോള്‍തന്നെ ആനകളാണ് മറ്റുപലരുടേയുമെന്നപോലെ എന്റേയും മനസ്സില്‍ ആദ്യം ഓടിയെത്തിയത്
ReplyDeleteഅതുകൊണ്ടുതന്നെ "കാട്ടിലെ മരം, തേവരുടെ ആന.....വലിയെടാ വലി." എന്ന പഴംചൊല്ല് വായനക്കിടയില്‍ അറിയാത ഓര്‍മ്മ വന്നു.
പിടിയാനെ, പിടിയാനെ...വലിയാനെ വലിയാനെ.....എന്നൊക്കെ ആര്‍ത്തുവിളിച്ച് നുരയും പതയും താളംതുള്ളുന്ന ഓളങ്ങളില്‍ ചാഞ്ചാടിയുള്ള സാഹസികയാത്രകള്‍ക്കൊടുവില്‍ സുരക്ഷിതമായി തീരമണയുംനേരം, പരിസരബോധം കൈവരിയ്ക്കുന്ന ആ നിമിഷം, ജെട്ടി മാറിപോയില്ല എന്ന തിരിച്ചറിവ് നല്‍കുന്ന ആശ്വാസം..!!!. എനിയ്ക്കത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഊഹിയ്ക്കാന്‍ കഴിയുന്നു ജിം..നന്നായി എന്തായാലും.
പടങ്ങളുടെ എണ്ണത്തില്‍, അതും ആനകളുടെ പടങ്ങളില്‍ ധാരാളിത്തം കാണിയ്ക്കുന്ന ജിം എന്തേ വാക്കുകളില്‍ ഇത്ര പിശുക്കു കാണിയ്ക്കുന്നു എന്നു മനസ്സിലാകുന്നില്ല..
..ആനകളേയല്ലാതെ ആളുകളെയൊന്നും കണ്ടില്ലെ അവിടെ പടം കാണിയ്ക്കാനും വിശേഷങ്ങള്‍ പറയാനും...
എന്തായാലും രസകരമാകുന്നു ഈ വിവരണം...തുടരു ഒട്ടും താമസിപ്പിയ്ക്കാതെ...
സ്നേഹത്തോടെ അബു അച്ചു.
( പൊറുക്കുക, ഇപ്പോള്‍ പോസ്റ്റ് ചെയ്ത മൂന്നാം അദ്ധ്യായം വായിയ്ക്കുന്നതിനുമുമ്പുള്ള കമന്റ് ആണിത് കേട്ടോ)
അബു അച്ചു അഥവാ കൊല്ലേരിത്തറവാടി !!
Deleteഏറെ നാളുകൾക്ക് ശേഷം ഈ വഴി വന്നതിലും അഭിപ്രായമറിയിച്ചതിലും സന്തോഷം..
വാക്കുകൾ വാരിവലിച്ചെഴുതി ചിത്രങ്ങളുടെ ഭംഗി നശിപ്പിക്കേണ്ട എന്ന് കരുതിയാണ് വിവരണങ്ങൾ ചുരുക്കിയത്. പിന്നെ, ആളുകളെയൊക്കെ ഇഷ്ടം പോലെ കണ്ടെങ്കിലും ഒരു മൊബൈൽ ഉപയോഗിച്ച് അവരെയൊക്കെ പകർത്തുന്നതിന്റെ വിഷമത ഊഹിക്കാവുന്നതല്ലേയുള്ളൂ..
വീണ്ടും ഈ വഴിയിലൂടെ വരുമല്ലോ അല്ലേ...
കലക്കി. യാത്രാവിവരണം ഇല്ലാതെ യാത്ര നടത്തിയിട്ട് എന്തുകാര്യം?
ReplyDeleteഎന്നും മങ്ങാതെ നില്‍ക്കട്ടെ കുട്ടപ്പചരിതം യാത്രാവിവരണം.
ഫോട്ടോസ് അസ്സലായി. അനോണി പറഞ്ഞപോലെ ആളുകളുടെ പോട്ടവും പിടിക്കാമായിരുന്നു.
നന്ദി ചേച്ചീ..
Deleteമൊബൈൽ ക്യാമറയിലായിരുന്നു ഫോട്ടോ പിടുത്തം.. അതുകൊണ്ട് ആൾക്കാരുടെ പോട്ടം പിടിയ്ക്കാൻ മുതിർന്നില്ല എന്നാതാണ് വാസ്തവം.. :)
നല്ല ചിത്രങ്ങളും ഒതുക്കത്തിലുള്ള വിവരണവും. വായിക്കാൻ വൈകിയെത്തിയെന്ന തോന്നൽ. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ടുക് ടുക് ആണ്.
ReplyDeleteഇത്തിരി വൈകിയാലും ഈ വഴി വന്നല്ലോ.. നന്ദി വീണ്ടും വരിക.. :)
Deleteഅടിപൊളി സെറ്റപ്പാണല്ലോ തായ്ലണ്ടിലെങ്ങും... യാത്ര തുടരട്ടെ... ഇനി പോയി ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങൾ നോക്കട്ടെ...
ReplyDeleteനല്ല ആളാണ്!! ആദ്യം മുതലേ കാഴ്ചകൾ കണ്ടുവന്നാലല്ലേ രസമുള്ളൂ.. :)
Deleteചിത്രങ്ങൾ അതി മനോഹരം.. ആദ്യഭാഗങ്ങളൊന്നും വായിച്ചില്ല. അതും നോക്കണം.
ReplyDeleteആശംസകൾ...
നന്ദി.. ആദ്യഭാഗങ്ങളും വായിച്ചുകാണുമെന്ന് കരുതുന്നു..
Deleteനെറ്റ് വളരെ സ്ലോ ആയതുകൊണ്ട് ചിത്രങ്ങള്‍ ലോഡ് ആയി വരുന്നതേയുള്ളു.
ReplyDeleteനാളെ വന്ന് കാണാം.
അജിത് ഭായ് ‘നാളെ’ വന്നില്ലേ?
DeleteWhat a marvellous experience, I really liked it
ReplyDelete