കഴിഞ്ഞതൊക്കെ മഞ്ഞുപോലെ മാഞ്ഞുപോകട്ടെ.. പറഞ്ഞതൊക്കെ എവിടെയോ മുഴങ്ങിയ പ്രതിധ്വനി പോലെ അലിഞ്ഞില്ലാതാവട്ടെ... ഇന്നലെയും നാളെയുമില്ലാതെ നമുക്ക് ഇന്നിന്‍റെ കുടക്കീഴില്‍ ഒന്നാവാം.. എനിക്ക് നീയും നിനക്ക് ഞാനും സ്വന്തമാവുന്ന നിമിഷങ്ങളിലൂടെ കൈകോര്‍ത്ത് നടക്കാം... നീയും ഞാനും നമ്മുടെ പ്രേമവും മാത്രം...
എന്‍റെ ഹൃദയം തുടിക്കുന്നത് നിനക്ക് വേണ്ടിയാണ്.. എന്റെ കണ്ണുകളില്‍ പ്രതിഫലിക്കുന്നത് നിന്റെ ചിത്രമാണ്... എന്റെ കാതുകള്‍ കൊതിക്കുന്നത് നിന്റെ ശബ്ദത്തിന് വേണ്ടിയാണ്... എന്റെ വിരലുകള്‍ പരതുന്നത് നിന്നെയാണ്, കാലുകള്‍ കുതിക്കുന്നത് നിന്നിലേക്കെത്തുവാനാണ്.. എന്‍റെ പ്രണയത്തിന്‍റെ ആഴവും തീവ്രതയും തിരിച്ചറിയുക; ഞാന്‍ നിന്നില്‍ അലിഞ്ഞിരിക്കുന്നുവെന്നും...