"പുറത്ത് മഴ പെയ്തുതുടങ്ങിയിരിക്കുന്നു.."
അവള്‍ പതിയെ അവന്റെ കാതില്‍ കുറുകി.
വേനല്‍ ചൂടില്‍ വിണ്ടുകീറിയ മണ്ണിലേക്ക് മഴത്തുള്ളികള്‍ കിനിഞ്ഞിറങ്ങുന്നതുപോലെ, അവന്റെ ഹൃദയത്തില്‍ അവളും പെയ്തിറങ്ങുകയായിരുന്നു അപ്പോള്‍... പ്രേമത്തിന്റെ ഉറവകള്‍ എന്നോ വറ്റിവരണ്ട അവനിലേക്ക്, ചാഞ്ഞുപെയ്യുന്ന മഴത്തുള്ളികളുടെ ചാരുതയോടെ വന്നുചേര്‍ന്നവള്‍!
"നമുക്ക് പുറത്തേക്കിറങ്ങിയാലോ?"
എന്തോ ഒരാവേശത്തോടെ അവന്‍ ചോദിച്ചു.
"എന്നിട്ട്....?"
അവളുടെ വാക്കിലും നോക്കിലും നിഴലിച്ചത് കൗതുകമോ അതോ കുസൃതിയോ...?
മറുപടി പറയാന്‍ നില്‍ക്കാതെ അവളുടെ കയ്യും പിടിച്ച് അവന്‍ മഴയിലേക്ക് ഓടിയിറങ്ങി.
മഴയുടെ ശക്തി കൂടിത്തുടങ്ങി; അവരുടെ ശരീരങ്ങളിലൂടെ വെള്ളം, ചാലുകള്‍ കീറുകയും ചെയ്തിരിക്കുന്നു... അവളെ ചേര്‍ത്തുനിര്‍ത്തി, അവന്‍ ആകാശത്തിലേക്ക് കൈകളുയര്‍ത്തി നിന്നു - താഴേക്ക് പതിക്കുന്ന ജലകണങ്ങളെ പിടിക്കാനെന്നവണ്ണം...
ആ മഴത്തുള്ളികള്‍ക്കിടയില്‍ അവരും അലിഞ്ഞുതുടങ്ങി... അലിഞ്ഞലിഞ്ഞ് ഒന്നായി... ഒരു പ്രവാഹമായി... ഒടുവില്‍ ഒന്നുമല്ലാതെയായി..
മഴ പെയ്ത് തോര്‍ന്നു, എന്നിട്ടും മരങ്ങള്‍ പെയ്തുകൊണ്ടേയിരുന്നു; ഒന്നും ബാക്കി വയ്ക്കാനില്ലാത്തതുപോലെ...
പെയ്തൊഴിയുന്ന മഴക്കാലത്തിന്റെ നനുത്ത ഓര്‍മ്മകളിലേക്ക് ഒരു കുറിപ്പ്...
ReplyDeleteസമര്‍പ്പണം: മഴയിലലിയാന്‍ കൊതിക്കുന്നവര്‍ക്ക്..
ithaanu parnjathu mazhakaalathu purathu irangumbol kuda edukanamennu..
ReplyDeleteBy the way ee sambhavam nattil vechayirunno alla Mumbayilo?
മഴ പെയ്ത് തോര്‍ന്നു, എന്നിട്ടും മരങ്ങള്‍ പെയ്തുകൊണ്ടേയിരുന്നു; ഒന്നും ബാക്കി വയ്ക്കാനില്ലാത്തതുപോലെ...
ReplyDeleteമഴ ആസ്വദിച്ചു കഴിഞ്ഞിട്ടും വിഷാദം ബാക്കിയായി... അവസാനത്തെ ആ വരികള്‍... ഹൃദയത്തിന്റെ കോണുകളിലെവിടെയോ ഒരു നൊമ്പരം ... വളരെ നന്നായിരിക്കുന്നു കുട്ടപ്പാ...
മഴയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുവാന്‍ കൊതിയ്ക്കാത്തവരുണ്ടാകുമോ?
ReplyDeleteപ്രണയത്തിന്റെ തീവ്രത ഒരു തുള്ളിപോലും ഒഴിയാതെ അനുഭവിക്കുവാന്‍ കഴിഞ്ഞു. ചെറുതെങ്കിലും ആത്മാവില്‍ തട്ടുന്ന രചന. ആശംസകള്‍.
ReplyDeleteമഴമുത്തുകള്‍ എന്റെ മിഴിത്തൂവലില്‍ തഴുകിയകന്നു....
ReplyDeleteപെയ്തൊഴിഞ്ഞ മാനം....
ഇളംകാറ്റിനിപ്പോഴും ഈറന്‍സുഗന്ധം....
മാഷേ, നല്ല വരികള്‍...
അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി…
ReplyDeleteപപ്പേട്ടാ, ആദ്യവരിയുടെ യാഥാര്ത്ഥ്യമൊഴികെ മറ്റൊന്നും ഇതുവരെ അനുഭവിക്കാന് സാധിച്ചിട്ടില്ല… എന്നെങ്കിലും ഒരു അവസരം കിട്ടുമെന്ന് വെറുതെ മോഹിക്കാം അല്ലേ?
ഓരോ മഴയും എന്തൊക്കെയോ നൊമ്പരങ്ങളുടെ ബാക്കിപത്രമായല്ലേ പെയ്തൊഴിയുന്നത്, വിനുവേട്ടാ?
ശ്രീ, അങ്ങനെ ആരും ഉണ്ടാവില്ല എന്ന ഉത്തമബോധ്യത്തോടെ തന്നെയല്ലേ ‘സമര്പ്പണം’ ചെയ്തത്.. :)
ലേഖ – പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ വേദനയും അനുഭവിച്ചു തന്നെ അറിയണം. കുളിരുന്ന മഴയായി പ്രണയവും ഉരുക്കുന്ന അഗ്നിയായി വിരഹവും ഇഴചേരുന്ന മനോഹരകാലം!
സബിത – "പിന്നെ നിലാവെത്ര വന്നുപോയി’ എന്ന് ഇന്നലെ സന്ധ്യയ്ക്ക് പെയ്ത മഴ പറഞ്ഞു’ എന്ന താങ്കളുടെ തന്നെ വരികളാണ് എനിക്ക് പ്രചോദനമേകിയത്… നന്ദി.
ithu isshtapettuu
ReplyDeletenamml orumichu al ain trip poythu etha blogil idatheeee
athum ithu pole mala thanneyallleee
keep going yaarr
good luck
jim..
ReplyDeleteraathri mazhayude thaalam! kothippikkunnathum..aliyikkunnathum..madippikkunnathum...jaalakthinappurathe mazhakkazhcakal..namukk kaathirikkam..oru nanmazhakkaalthinaayi..peythirangatte!
kurinji