അല്പം ജോലിത്തിരക്കിലായിരുന്നെങ്കിലും, മേശയുടെ വലിപ്പില്‍ കിടന്ന് മൊബൈല്‍ ഫോണ്‍ കലപില കൂട്ടുന്നത് ശ്രദ്ധിക്കാതിരുന്നില്ല… ആരായിരിക്കും ഈ നേരത്ത്? അല്ലെങ്കില്‍ത്തന്നെ ഈയിടെയായി മൊബൈലില്‍ ആരും അങ്ങനെ വിളിക്കാറില്ല… അതുകൊണ്ടാവണം, ഇത്തിരി ആകാംഷയോടെയാണ് മൊബൈല്‍ എടുത്ത് നോക്കിയത്… അപ്പോളേക്കും കോള്‍ നിലച്ചിരിക്കുന്നു… ‘1 മിസ്ഡ് കോള്‍‘ എന്നതിനൊപ്പം സ്ക്രീനില്‍ തെളിഞ്ഞ പേര്‍ കണ്ട് ആദ്യം അമ്പരപ്പാണ് തോന്നിയതെങ്കിലും, പിന്നെയത് സുഖമുള്ള നോവ്പകരുന്ന ഓര്‍മ്മകള്‍ക്ക് വഴിമാറി…
പൂനിലാവിന്റെ ചേലില്‍ പുഞ്ചിരിച്ച്, ഗമയില്‍ നടന്നിരുന്ന എന്റെ കൂട്ടുകാരി… പരസ്പരം ഇഷ്ടപ്പെട്ടിട്ടും ‘പറയാതെ അറിയാതെ’ വഴിപിരിഞ്ഞവര്‍… പാല്‍ മേടിക്കാന്‍ അവള്‍ പോകുന്ന വഴിയില്‍ സമയവും സൌകര്യവും കണക്കുകൂട്ടി കാത്തുനിന്നിരുന്ന വൈകുന്നേരങ്ങള്‍… സ്കൂളിലെ ഇടവേളകളില്‍ അവളെ കാണാന്‍ വേണ്ടി അവളുടെ ക്ലാസ്സ് റൂമിന്റെ പിന്നാമ്പുറത്തുകൂടെ വട്ടമിട്ടുനടന്ന നാളുകള്‍.. അവളെ നോട്ടമിട്ടവനിട്ട് പണികൊടുക്കാന്‍ അവന്റെ പേരില്‍ കള്ളക്കത്തെഴുതി സ്കൂളിലേക്ക് അയച്ച സാഹസീകത… ഓര്‍ക്കിഡ് പൂക്കള് ആലേഖനം ചെയ്ത മിഡിയും ടോപ്പും ധരിക്കുമ്പോള്‍ പതിവിലും സുന്ദരിയാവുന്ന അവളെ അകലെനിന്ന് നോക്കിക്കാണുന്ന പത്താംക്ലാസ്സുകാരന്റെ കൌതുകം… ഓര്‍മ്മകളില്‍ ചോതിനക്ഷത്രം പോലെ തിളങ്ങുന്നു ആ മുഖം!
കടലുകള്‍ക്കപ്പുറത്തുനിന്നും അവള്‍ എന്നെ വീണ്ടും ഓര്‍ത്തിരിക്കുന്നു, എന്തിനെന്നറിയാതെ… വെറുമൊരു മിസ്ഡ് കോളിലൂടെ, കരിപുരണ്ടുതുടങ്ങിയ എന്റെ ഓര്‍മ്മച്ചിത്രങ്ങളെ അവള്‍ തുടച്ചുമിനുക്കിയിരിക്കുന്നു…
നന്ദി സഖീ… ഓര്‍ക്കുക വല്ലപ്പോഴും…!
മിസ്ഡ് കോള് – ആരോ, എവിടെയോ നിന്ന് നമ്മളെ ഓര്ക്കുന്നു എന്നതിന്റെ അടയാളം! മാറുന്ന കാലത്തില് ‘ഞാന് നിന്നെ ഓര്ക്കുന്നു’ എന്ന് എളുപ്പത്തില് അറിയിക്കാനൊരു മാര്ഗ്ഗം!!
ReplyDeleteജിമ്മിയുടെ പ്രണയക്കുറിപ്പുകള്‍ മനോഹരം എന്ന് പറയാതിരിക്കാനാവില്ല. കൈയെത്തും ദൂരെ ഉണ്ടായിട്ടും അറിയാതെ പോയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ നല്‍കുന്നത് നീറ്റലോ വിങ്ങലോ...?
ReplyDeleteആദ്യം മിസ് കോള് .പിന്നെ ആകാംക്ഷയോടെ ഒരുവിളി; ഒരു നീണ്ട കത്തി . കഴിഞ്ഞു. അവള്ക്കും കുടുംബത്തിനും സുഖമാണെന്നറിയുമ്പോള് ഒരു ആത്മസംതൃപ്തി. വീണ്ടും ഊഷരതയുടെ നാളുകള്.....
ReplyDeleteJyothi nakshatram..nannayirikkunnu jim..
ReplyDeleteNjan onnum arinjirunnilla jimmy.than ennodu onnum paranjathumilla..ennodu paranjirunnenkil...njan arinjirunnenkil.......................................................
ReplyDeleteവിനുവേട്ടാ - നഷ്ടങ്ങള്‍ എപ്പോളും നൊമ്പരം മാത്രമല്ലേ ബാക്കി വയ്ക്കുന്നുള്ളൂ..
ReplyDeleteജോഷിയേട്ടാ - ജീവിതനാടകം പിന്നെയും തുടരുന്നു, അല്ലേ?
കാട്ടുകുറിഞ്ഞി - നന്ദി
ഈ വഴി കടന്നുപോയവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദിയോടെ...