ചിരിച്ചുകൊണ്ടിരിക്കണം, എപ്പോളും !
പുഞ്ചിരി പോരാ, നിറഞ്ഞു ചിരിക്കണം..
ആ ചിരി കണ്ട്, ചുറ്റിലുമുള്ളവരും ചിരിക്കണം.
അങ്ങനെ എല്ലാവരുമൊന്നിച്ച് ചിരിച്ചുകൊണ്ടിരിക്കണം.
ചിരിച്ചുമടുത്തവർ തോറ്റ് പിൻവാങ്ങും, ചിലർ പിന്നെയും കൂടെച്ചിരിക്കും..
ഒടുവിൽ അവരും ചിരി നിർത്തും, പക്ഷേ അപ്പോളും നീ ചിരിക്കണം!
ചിരി നിർത്താൻ നിനക്കാവില്ല, അവകാശമില്ല..
ചിരി നിർത്തിയവർ ചിരിച്ചുകൊണ്ടിരിക്കുന്ന നിന്നെ നോക്കി അടക്കം പറയും.
നിന്റെ ചിരി നിർത്താനുള്ള വഴികൾ തേടും.
പക്ഷേ അപ്പോളും നീ ചിരിക്കണം!
ചിരിച്ച് ചിരിച്ച് നിന്റെ കണ്ണുകൾ നിറഞ്ഞൊഴുകും, ശ്വാസം മുട്ടും, വയറ് വലിക്കും..
എങ്കിലും ചിരി നിർത്താൻ നിനക്കാവില്ല, അവകാശമില്ല..
ദേഷ്യപ്പെടരുത്, ദു:ഖിക്കരുത്, സങ്കടമരുത്;
നിനക്ക് വിധിച്ചത് ചിരി മാത്രം, നിറഞ്ഞ ചിരി..
ചുറ്റിനും നിന്നവർ കല്ലെറിഞ്ഞ് വീഴ്തുമ്പോളും ചിരിച്ചുകൊണ്ടിരിക്കണം.
നിന്റെ ചോര മണ്ണിൽ കുതിരുമ്പോളും ചിരിക്കണം, നിർത്താതെ.
ആ ചിരി കണ്ട്, ചുറ്റിലുമുള്ളവരും ചിരിക്കണം.
അങ്ങനെ എല്ലാവരുമൊന്നിച്ച് ചിരിച്ചുകൊണ്ടിരിക്കണം.
മണ്ണിലലിയുമ്പോളും പുഴുക്കളരിക്കുമ്പോളും
പിന്നെ തലയോടിനുള്ളിൽ പുനർജ്ജനിക്കുമ്പോളും
ചിരിച്ചുകൊണ്ടിരിക്കണം, ഭ്രാന്തമായ്..
ചിരി നിർത്താൻ നിനക്കാവില്ല, അവകാശമില്ല..
ചിരിച്ചുകൊണ്ടിരിക്കണം, എപ്പോളും !
പുഞ്ചിരി പോരാ, നിറഞ്ഞു ചിരിക്കണം.. :)
ReplyDeleteഎപ്പോഴും ചിരിച്ചു കൊണ്ടിരിക്കണം ജിമ്മിച്ചാ...
ReplyDeleteജിമ്മാ... ചിരി നല്ലത് തന്നെ... പക്ഷേ, ഇങ്ങനെ ചിരിക്കാൻ തുടങ്ങിയാൽ...? എല്ലാവരും ചിരിച്ച് നിർത്തിയിട്ടും അടക്കാനാവാത്ത ശ്രീനിവാസന്റെ ആ ചിരി (ചിത്രം - ഫ്രണ്ട്സ്) വരെ ഓകെ...
ReplyDeleteവിനുവേട്ടന്റെ ചിരി......
Deleteചിരി നിർത്തിയിട്ടു കമന്റിയാൽ മതിയോ 😊
ReplyDeleteഇന്ന് വീണ്ടും വായിച്ചു... അർത്ഥവ്യാപ്തി ഇപ്പോൾ മനസ്സിലാവുന്നു ജിം...
ReplyDeleteGood post,good language
ReplyDeleteKeep posting
stay home,stay safe
with regards,
best business software development company in kerala