Tuesday, 14 October 2008

മാളുവിന` ഒരു തുറന്ന കത്ത്‌

പ്രിയപ്പെട്ട മാളുവിന`,
നിനക്കെന്നെ ഓർമ്മയുണ്ടോ ആവോ? എന്നിരുന്നാലും എനിക്ക്‌ നിന്നെ അങ്ങനെയൊന്നും മറക്കാൻ സാധിക്കില്ല കേട്ടോ। അതിരിക്കട്ടെ, നിന്റെ കാലിന്റെ വേദനയൊക്കെ മാറിയോ? നീ കരുതുന്നുണ്ടാവും, ഞാനിതൊക്കെ എങ്ങനെ അറിഞ്ഞുവേന്ന്... എടീ പൊട്ടിക്കാളീ, അന്നു നീ കാലുവയ്യാതെ കിടക്കുമ്പോൾ നിന്റെ റൂമിന്റെ വെളിയിൽ നിന്നിരുന്ന ആളെ ഓർക്കുന്നുണ്ടോ? ആ ആളാണ` ഞാൻ। ഇനി നിനക്ക്‌ ഓർമ്മയില്ലെങ്കിലും ഞാൻ കുറ്റം പറയത്തില്ല। അത്രമാത്രം വേദന സഹിച്ച്‌ കിടക്കുമ്പോൾ ആരെ ശ്രദ്ധിക്കാനാണ` അല്ലേ?
സത്യത്തിൽ എന്താണ` സംഭവിച്ചത്‌? കുക്കു നിന്നെ ആ പാറയുടെ മുകളിൽനിന്നും വലിച്ചിറക്കിയതാണോ അതോ നീ തന്നെ ഓടിയിറങ്ങിയതാണോ? നീ പഠിച്ചകള്ളിയാണെന്നാണ` എനിക്ക്‌ തോന്നുന്നത്‌। ആ പാവം കുക്കുവിനെ വഴക്കുകേൾപ്പിക്കാൻ വേണ്ടി നീ മൗനം പാലിച്ചതല്ലേ? മാമി കുക്കുവിനെ കുറ്റപ്പെടുത്തുമ്പോൾ, നീ അവനെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നത്‌ ഞാൻ കണ്ടായിരുന്നു കേട്ടൊ.
എന്തായാലും നിന്റെ സമയം കൊള്ളാം। മഞ്ഞപ്പിത്തം ആയിരുന്നിട്ടുപോലും ആ പാവം മച്ചാൻ നിനക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടു. ദഹനക്കേടാണെന്നും പറഞ്ഞ്‌ അങ്ങേർ ആശുപത്രിയിൽ പോയി മരുന്ന് മേടിച്ചുകൊണ്ടുവന്നില്ലേ? അത്ര അടുത്ത്‌ കെവിഎംഎസ്‌ ഹോസ്പിറ്റൽ ഉണ്ടായിട്ടും ചിറക്കടവ്‌ മൃഗാശുപത്രി വരെ പോയല്ലേ മരുന്ന് മേടിച്ചത്‌! എന്നാൽ ആ മരുന്ന് കുടിക്കുമ്പോളെങ്കിലും 'വയറ്റിലല്ല, കാലിനാണ` വേദന' എന്ന് ആ തിരുവായ തുറന്നൊന്നു മൊഴിഞ്ഞുകൂടായിരുന്നോ? അതും നീ ചെയ്തില്ല. പകരം നല്ല മിടുക്കിയായിട്ട്‌ ആ മരുന്നുമുഴുവൻ കുടിച്ചുതീർത്തു!
ഒടുവിൽ നിന്റെ കയ്യും കാലുമൊക്കെ പിടിച്ച്‌ വേദനയുടെ കാരണം കണ്ടുപിടിച്ചപ്പോൾ എവറസ്റ്റ്‌ കീഴടക്കിയ ഭാവമായിരുന്നു മച്ചാന` എന്നിട്ടും പോരാഞ്ഞ്‌, തൊണ്ട്‌ ചൂടാക്കി ചൂട്‌പിടിച്ച്‌ നിന്റെ കാലൊന്ന് നിലത്ത്‌ കുത്തിച്ചപ്പോൾ ആ മുഖത്ത്‌ പൂനിലാവുദിച്ചു। ഇതൊക്കെ നിന്റെ കളികളാണെന്നാണ` എനിക്ക്‌ ഇപ്പോഴും സംശയം। ഒരുകാലത്ത്‌ ചെങ്കൊടിയേന്തി നാടിളക്കിയ ഒരു പേരുകേട്ട സഖാവിനെ നിന്റെ കാൽക്കീഴിൽ എത്തിക്കാനുള്ള ഒരു 'പൊറോട്ട' നാടകമല്ലായിരുന്നോ അത്‌? പ്രതിപക്ഷത്തിന്റെ കറുത്തകൈകൾ ഇതിനുപിന്നിലുണ്ടോ എന്ന് കൂലങ്കഷണമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഒരു ബ്ലോക്ക്‌ എച്‌സി ആയ മച്ചാൻ നിന്റെ കാലുപിടിക്കുന്ന കാഴ്ച പത്രക്കാർ കാണാതിരുന്നത്‌ ആരുടെയൊക്കെയോ ഭാഗ്യം.
സാഹചര്യത്തെളിവുകൾ വച്ചു നോക്കിയാൽ, നീ മച്ചാന` പണികൊടുത്തത്‌ തന്നെ എന്നാണ` എനിക്ക്‌ തോന്നുന്നത്‌। എന്നാലും നിന്നെ എണീപ്പിക്കാൻ നോക്കിയ മച്ചാനെ തള്ളിയിട്ടത്‌ അൽപ്പം കൂടിപ്പോയി കേട്ടോ. നീ പുര നിറഞ്ഞ്‌നിന്ന് അമറാൻ തുടങ്ങിയിട്ടും മച്ചാനോ മാമിയോ കണ്ടഭാവം നടിക്കുന്നില്ല എന്നൊരു പരാതിയും ഉണ്ടല്ലോ. ഒരു കുഞ്ഞിക്കാലുകാണാനുള്ള നിന്റെ ആഗ്രഹം മനസ്സിലാക്കിയിട്ടാണല്ലോ, അടുത്ത വീട്ടിലെ ചേച്ചി ആ ഹരികൃഷ്ണനെയും എടുത്ത്‌ ഇടക്കിടെ നിന്റെ മുന്നിൽ വരുന്നത്‌. തൽക്കാലം നീ ആ കുഞ്ഞിക്കാലുകൾ കണ്ട്‌ തൃപ്തിയടയുക. നിന്നെ കെട്ടിക്കാനാവുമ്പോൾ കാർന്നോന്മാരൊക്കെ ആലോചിച്ച്‌ വേണ്ടതു ചെയ്തുകൊള്ളും. അല്ല, ചില ആലോചനകളൊക്കെ തുടങ്ങിക്കഴിഞ്ഞു. 'ഇനി അധികം താമസിക്കേണ്ട' എന്ന് ചാമംപതാലിലെ അത്താ, മച്ചാനോട്‌ പറയുന്നത്‌ ഞാൻ കേട്ടതാ. അതുകൊണ്ട്‌ നീ അവിവേകമൊന്നും കാണിക്കാതെ അടങ്ങിയൊതുങ്ങി നിൽക്ക്‌; ഒന്നുമില്ലേലും കെട്ടിക്കാറായ പെണ്ണല്ലേ നീ. വല്ല പേരുദോഷവും ഉണ്ടാക്കിയാൽ മച്ചാനല്ലേ അതിന്റെ നാണക്കേട്‌. നിനക്ക്‌ പറ്റിയ വല്ല ചെറുക്കന്മാരും ഇവിടെയുണ്ടോ എന്ന് ഞാൻ അന്വേഷിക്കുന്നുണ്ട്‌ (നിന്റെ ഫോട്ടോ എടുത്തോണ്ട്‌ പോന്നത്‌ കാര്യമായി), എന്നാലും നാട്ടിൽ തന്നെ ഒക്കുവാണേൽ അതാ നല്ലത്‌.
ആ സിമ്മിക്ക്‌ ഇത്തിരി ഇളക്കം കൂടുതലാണല്ലേ। അവൾക്ക്‌ മുന്നേ അവിടെയുണ്ടായിരുന്ന ജിമ്മി പാവമായിരുന്നെന്നാ കേട്ടത്‌. നിന്നെപ്പോലെ എനിക്കും അവനെക്കുറിച്ച്‌ കേട്ടറിവേയുള്ളൂ. നല്ലവരെയൊക്കെ ദൈവം നേരത്തെ വിളിക്കുമെന്ന് നെടുമുടിവേണു ഏതോ സിനിമയിൽ പറഞ്ഞിട്ടുണ്ട്‌. സിനിമയുടെ കാര്യം പറഞ്ഞപ്പോളാ ഓർത്തത്‌; കുറെ സിനിമയൊക്കെ കാണണമെന്ന് കരുതിയാ നാട്ടിൽ വന്നത്‌, പക്ഷേ ഒരെണ്ണം പോലും കാണാനുള്ള യോഗമുണ്ടായില്ല. അല്ല, ഒരു സിനിമാ പോസ്റ്റർ പോലും കണ്ടിട്ടില്ലാത്ത നിന്നോടിതൊക്കെ പറഞ്ഞിട്ട്‌ എന്തുകാര്യം അല്ലേ.
നിനക്ക്‌ ആ പാത്തകളെ ഒന്ന് ഉപദേശിച്ചുകൂടെ? വെറുതെ എന്തിനാണ` അവർ ആ മുറ്റത്ത്‌ തിരിഞ്ഞുകളിക്കുന്നത്‌? അവറ്റകൾ അവിടെയെല്ലാം വൃത്തികേടാക്കുമെന്നും പറഞ്ഞ്‌ മച്ചാൻ കാണിക്കുന്ന അഭ്യാസങ്ങൾ നീയും കാണുന്നതല്ലേ। എത്ര കിട്ടിയാലും ഒരു നാണവുമില്ലാതെ അവർ വീണ്ടും അവിടെ തന്നെ നിൽക്കും. ഹെയ്‌, ഇങ്ങനെയുമുണ്ടോ പാത്തകള`? അതിനോക്കെ ആ പ്രാവുകളെ കണ്ടുപഠിക്കണം, എത്ര മാന്യമായിട്ടാണ` അവരുടെ പെരുമാറ്റം. സമയത്തുവരും, കിട്ടഅനുള്ളത്‌ മേടിച്ച്‌ ഉടനെ തന്നെ സ്ഥലം കാലിയാക്കും. അതുപോലെ ഡീസന്റ്‌ ആവാൻ നീ അവരോടൊന്നു പറ.
ആ അക്കുവിനോട്‌ എനിക്കത്ര കോളില്ല। ഒരു ദിവസം രാത്രിയിൽ അവളെന്നെ പേടിപ്പിച്ചതാണ`. അല്ലെങ്കിലും ഈ പൂച്ചകളോട്‌ എനിക്ക്‌ പണ്ടേ അകൽച്ചയാൺ`, എപ്പോളാ ഇവറ്റകൾ സ്വഭാവം മാറ്റുന്നതെന്ന് പറയാൻ പറ്റില്ല. കുറെ നാളുകൾക്ക്‌ മുന്നേ കുഞ്ഞുമോനെ ഒരു പൂച്ച ഇവിടെവച്ച്‌ കാലുമടക്കി അടിച്ചു. അവൻ ഒഴിഞ്ഞുമാറിയതുകൊണ്ട്‌ ചെറിയ ഒരു പോറലേ ഉണ്ടായുള്ളു.
എന്റെ മാളുവമ്മേ, ചുമ്മാ ഇങ്ങനെ അണിഞ്ഞൊരുങ്ങി, ഭക്ഷണവും വെള്ളവുമൊക്കെ അകത്താക്കി ചാണകവുമിട്ട്‌ നിന്നാൽ മതിയോ, വീട്ടിലേക്ക്‌ വല്ല സഹായവും ചെയ്തുകൂടെ? രാവിലെ ആ മുറ്റമൊക്കെ അടിച്ചുവാരി ഇട്ടുകൂടെ? അല്ലെങ്കിൽ ആ ചിന്നുമോളെ ബസ്‌ കയറ്റിവിട്ടുകൂടെ? വൈകുന്നേരം കൊച്ചിനെ കൂട്ടിക്കൊണ്ടുവന്നുകൂടെ? ഇതൊക്കെ ആരേലും പറഞ്ഞുതരണോ? തന്നെ ചെയ്യാവുന്ന കാര്യങ്ങളല്ലേയുള്ളൂ।
ചിന്നുമോന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം കേട്ടോ। കൊച്ചിന` ഇഷ്ടമില്ലാത്തതൊന്നും നീ ചെയ്യരുത്‌. അവൾ വിളിക്കുമ്പോളൊക്കെ വിളി കേൾക്കണം. അവൾ പഠിക്കുമ്പോൾ ഒച്ചയുണ്ടാക്കി ശല്ല്യം ചെയ്യല്ലേ. ഇനി അഥവാ മാമി രാവിലെ നേരത്തെ എണീക്കാൻ താമസിച്ചാൽ ഒന്നു വിളിച്ചേക്കണം, അല്ലെങ്കിൽ കൊച്ച്‌ ഒന്നും കഴിക്കാതെ കോളേജിൽ പോകേണ്ടിവരും.
പൊന്നിമോൾ വരുമ്പോൾ എന്റെ അന്വേഷണം പറയാൻ മറക്കേണ്ട। BSc Nursing ആണ` പഠിക്കുന്നതെങ്കിലും MBBS-കാരുടെ തിരക്കാ കക്ഷിക്ക്‌!
നീയും കുക്കുവും തമ്മിൽ നല്ല അഡ്ജസ്റ്റ്‌മന്റിൽ ആണെന്ന് എനിക്കറിയാം। ആ ചെക്കൻ പത്താം ക്ലാസ്സിലാണെന്ന ഓർമ്മ നിനക്കേലും വേണം. രണ്ടക്ഷരം പഠിക്കാനുള്ള വകുപ്പ്‌ കാണിച്ച്‌ കൊടുക്കുന്നതിനുപകരം അവനുമായി അധികം കറങ്ങിത്തിരിയാൻ നിൽക്കേണ്ട. പിന്നെ, അവന്റെ മേൽ ഒരു കണ്ൺ വേണം. നിന്റെ കൂടെ കൂടി അവനുമിപ്പോൾ ചില ചുറ്റിക്കളികൾ തുടങ്ങിയെന്നാ കേട്ടത്‌. എന്തേലും ന്യൂസ്‌ കിട്ടിയാൽ ചിന്നുവിനെ അറിയിച്ചാൽ മതി, അവൾ വേണ്ടതുചെയ്തുകൊള്ളും.
തൽക്കാലം എഴുത്ത്‌ നിർത്തുകയാണ`। മറുപടി അയയ്കാൻ മറക്കേണ്ട, അഡ്രസ്‌ ചിന്നുമോളുടെ അടുക്കൽ നിന്നും വാങ്ങിക്കോളൂ.
ആ പ്രദേശത്തെ സകല പക്ഷി-മൃഗാധികൾക്കും സർവ്വ്വ ഐശ്വര്യങ്ങളും നേർന്നുകൊണ്ട്‌...
ഒത്തിരി സ്നേഹത്തോടെ,
കുട്ടപ്പൻ
********************************
അനുബന്ധം:
മാളു - പ്രായപൂർത്തിയായ, അടക്കവും ഒതുക്കവുമുള്ള ഒരു സുന്ദരിപ്പശ്ശു।
മച്ചാൻ - മാളുവിന്റെ രക്ഷിതാവ്‌
മാമി - മച്ചാന്റെ വാമഭാഗം
പൊന്നിയും ചിന്നുവും - മച്ചാന്റെയും മാമിയുടെയും മക്കൾ
കുക്കു - മച്ചാന്റെ മരുമോൻ
സിമ്മി (പട്ടി) - മാളുവിന്റെ അയൽക്കാരി
അക്കു (പൂച്ച) - മാളുവിന്റെ കൂട്ടുകാരി

6 comments:

  1. മാളുവിന` എഴുതിയ കത്താണ`... അടുത്തിടെ കഴിഞ്ഞ ഒരു അവധിക്കാലത്തിന്റെ ഓർമ്മയ്ക്കായി, സകല ബൂലോകവാസികൾക്കും മുമ്പാകെ സമർപ്പിക്കുന്നു..

    ReplyDelete
  2. ഹ ഹ ഹ കൊള്ളം :-)

    ReplyDelete
  3. മനുഷ്യനെ ഇങ്ങനെ വടിയാക്കരുത്‌..
    രസിച്ചു..കൊള്ളാം കേട്ടോ.

    ReplyDelete
  4. ഹ. ഹ. കൊള്ളാം.. പശുവിനുള്ള തുറന്ന കത്ത്‌. ഞാന്‍ കരുതിയത്‌ വല്ല പൊട്ടിയ ലൈനിലേക്കുമുള്ളതായിരിക്കുമെന്നാ..

    ReplyDelete
  5. ഹ ഹ ഹ ... സസ്പെന്‍സ്‌ അവസാനം വരെയും നിലനിര്‍ത്തി ... വി.ഡി.രാജപ്പന്റെ ലൈന്‍ പിന്തുടരാന്‍ തീരുമാനിച്ചുവെന്ന് തോന്നുന്നു? ... എന്തായാലും കൊള്ളാംട്ടോ ...

    പിന്നെ കുട്ടപ്പന്റെ ലിപിയില്‍ കുറച്ച്‌ തകറാറുകളുണ്ടെന്ന് തോന്നുന്നു. വരമൊഴി ഉപയോഗിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ ...

    ReplyDelete