Tuesday, 1 February 2011

യമനിചരിതം ആട്ടക്കഥ !


“What is this?” 

അഞ്ചുമണിയുടെ അതിർവരമ്പും ഭേദിച്ച് വാച്ചിന്റെ സൂചി മുന്നോട്ട് നീങ്ങിത്തുടങ്ങിയ നേരത്ത് എന്നാലിനി ഒരു റിയാലിന്റെയെങ്കിലും ജോലിയെടുത്തേക്കാം’ എന്ന ചിന്തയോടെ മുന്നിൽ കണ്ട ഫയലിലേക്ക് തലയും കുമ്പിട്ടിരിക്കുമ്പോളാണ്‌ മേല്പ്പറഞ്ഞ ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങിയത്! 

തലയുയർത്തി നോക്കാതെ തന്നെ ആ അശരീരനെ പിടികിട്ടികഴിഞ്ഞ 8 വർഷത്തോളമായി എന്റെ കർണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്ന ആ വിദ്വാൻ മറ്റാരുമല്ല, എന്റെ ബോസ് തന്നെ.. (ഒറ്റനോട്ടത്തിൽ തന്നെ ഇവനൊരു യമനി’ എന്ന് പറയിക്കാൻ കെല്പ്പുള്ള കെട്ടും മട്ടും.. എത്രമാത്രം ജോലികൾ വേണമെങ്കിലും തന്ന് സഹായിക്കും, പക്ഷേ ഒരു കണ്ടീഷൻ മാത്രംശമ്പളം കൂടുതൽ ചോദിക്കരുത്..) 

കേട്ട ചോദ്യത്തിലെ this എന്താണെന്നറിയാനുള്ള ആകാംഷയിൽ തലനിവർത്തുമ്പോൾമേശപ്പുറത്ത് സ്ഥാനം പിടിച്ച രൂപത്തെക്കണ്ട് തെല്ലൊന്നമ്പരന്നു... എവിടെയോ കണ്ട നല്ല പരിചയം... അധികം ആലോചിക്കാതെ തന്നെ മനസ്സിൽ ലഡ്ഡുപൊട്ടി - നമ്മുടെ സ്വന്തം കഥകളി രൂപമാണ്‌ കഥാപാത്രം! 

“What is this?” 

വീണ്ടും അതേ ചോദ്യം... വീട്ടിലേക്ക് പോകാൻ ബാഗുമെടുത്ത് ഇറങ്ങിയ ബോസ്സൻകഥകളിച്ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിയിട്ടേ അടങ്ങൂ എന്ന വാശിയിലാണെന്ന് തോന്നുന്നു.. 

ഫയലൊക്കെ മാറ്റിവച്ച് സീറ്റിൽ നിന്നും പതിയെ എണീക്കുമ്പോൾ കഥകളിയെ എങ്ങനെ യെമനിവല്ക്കരിക്കാം എന്നതായിരുന്നു ചിന്ത... വല്ല സായിപ്പന്മാരും ആയിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഒപ്പിക്കാമായിരുന്നു.. ഇതിപ്പോ തറ - പന’ തൊട്ട് തുടങ്ങേണ്ടിവരും... പെട്ടെന്നാലോചിച്ചിട്ട് കഥകളിയാശാന്മാരുടെ പേരോ രൂപമോ ഒന്നും മനസ്സിൽ തെളിയുന്നുമില്ലഇനി തെളിഞ്ഞാലും വല്ല്യ പ്രയോജനമൊന്നും ഉണ്ടാവുകയുമില്ല. ഇങ്ങേർക്ക് എങ്ങനെ പറഞ്ഞുകൊടുക്കാനാണ്‌? 

കാക്ക നോക്കുന്നതുപോലെ തല ചെരിച്ചുപിടിച്ച്എന്നെത്തന്നെ ശ്രദ്ധിച്ച് നില്പ്പാണ്‌ യെമനിക്കാക്ക’... വാനപ്രസ്ഥത്തിലെ ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച് മെല്ലെ ആംഗലേയത്തിൽ ആട്ടം തുടങ്ങി.. 

'This is a miniature form of a crown, using with one of our art forms called Kadhakali..' 

പറഞ്ഞുമുഴുവനാക്കുന്നതിനുമുന്നെ തന്നെ കാക്ക’ തലയൊന്നുവെട്ടിച്ചു... ഈ പറഞ്ഞതൊന്നും കക്ഷിക്ക് പിടികിട്ടിയില്ലെന്നും ഇനി കൂടുതൽ പറഞ്ഞ് വിഷമിക്കേണ്ട എന്നുമുള്ള സൂചനയാണ്‌ ആ വെട്ടിക്കൽ’ എന്ന് ഏത് ജിമ്മിക്കും മനസ്സിലാവും.. വായുവിൽ മുദ്രകളാടിയിരുന്ന കൈവിരലുകളൊക്കെ ഒതുക്കിവച്ച് ഞാൻ നല്ലകുട്ടിയായി നിന്നു.. 

'I dont know, who gave me this..' 

ബോസ്സന്റെ ഉച്ചത്തിലുള്ള ആത്മഗതം.. 3 വർഷം മുന്നെഒരു വെക്കേഷൻ കഴിഞ്ഞ് തിരികെ വന്നപ്പോൾകണ്ണൂരിലെ ഖാദി-കര കൗശല ശാലയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന് ഞാൻ തന്നെ ഇങ്ങേർക്ക് സമ്മാനിച്ചതാണ്‌ ഈ കഥകളി’.. അക്കാര്യം അങ്ങേര്‌ മറന്നാലും എനിക്ക് മറക്കാൻ പറ്റില്ലല്ലോ.. 

"Sir, I think, its me.." 

ഞാൻ തന്നതാണെന്ന് അറിയുമ്പോളെങ്കിലും മൂപ്പർക്ക് ഇത്തിരി കളിക്കമ്പം’ ഉണ്ടാവുമെന്നാണ്‌ കരുതിയത്... നോ രക്ഷ! എന്റെ കുറ്റസമ്മതം’ കേട്ടതായി നടിക്കാതെ അടുത്ത ചോദ്യശരമെയ്തു.. 

"What should I do with this one?" 

അപ്പോ അതാണ്‌ കാര്യം... പട്ടിയുടെ കഴുത്തിൽ പൊട്ടക്കലം കുടുങ്ങിയതുപോലെഇങ്ങേർ കഥകളിയാടുന്നതിന്റെ ലക്ഷ്യം ഇപ്പോളല്ലേ പിടികിട്ടിയത്.. 

"You can hang it on the wall in your home, if you like.." 

"No, I dont like.." 

ഒട്ടും ആലോചിക്കാതെ തന്നെ ഉത്തരം കിട്ടി... കൂടെ ഒരു വിശദീകരണവും.. 

"I dont like to keep something with me, which I am not aware of.." 

ആയിക്കോട്ടീശ്വരാ... ഇനി ഞാനായിട്ട് അങ്ങേരുടെ ശീലം തെറ്റിക്കേണ്ട.. അല്ലെങ്കിലും അറിയാത്ത പിള്ള’ ചൊറിയുമ്പോൾ അറിയും എന്നാണല്ലോ പണ്ടേതോ മഹാൻ പറഞ്ഞിട്ടുള്ളത്... പിള്ളമാർക്ക് മാത്രമല്ലഎന്നെങ്കിലും അത് യെമനികൾക്കും ബാധകമാവുംഅന്ന് ഇതിയാനോട് കഥകളിപരമ്പരഗതാഗത ദൈവങ്ങൾ ചോദിച്ചുകൊള്ളും എന്ന് മനസ്സിൽ മനക്കോട്ട കെട്ടി... 

കഥകളിച്ചേട്ടൻ മേശപ്പുറത്ത് ലാവിഷായി ചിരിച്ച് കിടപ്പാണ്‌.. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കണം’ എന്നമട്ടിൽ ബോസ് നില്ക്കുന്നു.. കീഴടങ്ങുകയല്ലാതെ വേറെ നിവർത്തിയില്ല.. 

"Then, I will take it back..“ 

കേട്ടപാതി കേൾക്കാത്ത പാതിഎന്തോ പുണ്യകർമ്മം ചെയ്യുന്ന ഭാവത്തിൽ അദ്ദേഹം ആ രൂപമെടുത്ത് എന്റെ കയ്യിലേക്ക് തന്നിട്ട് ഒന്നും മിണ്ടാതെ വലിച്ചുവിട്ടു..! 

3 വർഷങ്ങൾക്കുമുന്നെഒരു നട്ടുച്ചവെയിലത്ത് കണ്ണൂർ പട്ടണത്തിന്റെ വിരിമാറിലൂടെ ഈ രൂപത്തെ കയ്യിലേറ്റി നടന്ന്വിസപോലും എടുക്കാതെ സൗദിയിൽ കൊണ്ടുവന്നിട്ട്ഇപ്പോളിതാ ഒരു ജൂനിയർ മാൻഡ്രേക്കിനെപ്പോലെ ടിയാൻ എന്റെ കയ്യിൽത്തന്നെ തിരിച്ചെത്തിയിരിക്കുന്നു! ചിരിക്കണോ കരയണോ എന്നറിയാതെ കസേരയിലേക്ക് ചാഞ്ഞു...


************* ******************** **************


മുറിവാല്‍കഥകളിക്കാരനെ ഞാൻ വെറുതെ വിട്ടില്ല.. ഓഫീസ് മുറിയിൽ എന്നെക്കാൾ ഉയരത്തിൽ പുള്ളിക്കാരനെ പ്രതിഷ്ഠിച്ചു!! ഇപ്പോആര്‌ വന്നാലും ഒന്ന് നോക്കും... ചിലർ തൊട്ടുനോക്കും... മറ്റ് ചിലർക്ക് ആശാനെപ്പറ്റി കൂടുതൽ അറിയണം... എനിക്കും വേണം’ എന്ന് ഓർഡർ തരുന്നവരും ഇല്ലാതില്ല... ഇതൊക്കെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഒരു കാക്ക’, തൊട്ടടുത്ത മുറിയിലിരുന്ന് തല വെട്ടിച്ചുകൊണ്ടേയിരിക്കുന്നു!! 

14 comments:

  1. ഇത്തിരിനാളുകള്ക്കുമുന്നെ നടന്ന ഒരു സംഭവം… എഴുത്ത് പാതിവഴിയില് നിന്നുപോയതാണ്… പൂര്ത്തിയാക്കാന് ഒരു ശ്രമം നടത്തിയതിന്റെ ബാക്കിപത്രം..

    പിന്നെ, ഇതില്‍ പറഞ്ഞിരിക്കുന്ന ‘യെമനിക്കാക്ക’യ്ക്ക് എന്റെ മാനേജരുമായി യാതൊരു ബന്ധവുമില്ല.. ആരെങ്കിലും അങ്ങനെ വല്ലതും പറഞ്ഞാല്‍, പറയുന്നവര്‍ ഉത്തരവാദിത്വം ഏറ്റെടുത്തുകൊള്ളണം.. (വെറുതെ എന്റെ കഞ്ഞിയില്‍ മണ്ണുവാരിടല്ലേ..)

    പീഢിതര്‍ക്ക് പടച്ചോന്‍ തുണ!

    ReplyDelete
  2. ജിമ്മിച്ചാ,
    ഉഷാര്‍ !!
    യമനി, ജുനിയര്‍ മാന്‍ഡ്രേക്ക് കണ്ടു കാണും.
    with subtitle...
    അതോടെ അങ്ങേര്ക്കുണ്ടാകുന്ന എല്ലാ കഷ്ടകാലങ്ങള്‍ക്കും കാരണം ഈ തലയാണെന്നും തോന്നിക്കാണും.
    അത് കൊടുത്ത നിന്നെ പുറത്തിടാത്തത് നിന്റെ ഭാഗ്യം എന്ന് കരുതിക്കോ..
    ഇത്തിരിയെ ഉള്ളെങ്കിലും ഒരു നല്ല വായനക്കുള്ള രസപ്പകര്‍ച്ച വരികളിലുണ്ട്.

    ReplyDelete
  3. സൗദി അറേബ്ബ്യാണ്‌ തലവെട്ടണ കേസാണ്‌.......

    ReplyDelete
  4. ഈ യെമനികളെയൊക്കെ യമലോകത്തേക്കയക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു കേട്ടൊ ഭായ്.

    ഇവിടെയൊക്കെ തേരാപാര തെണ്ട് നടക്കുന്ന സായിപ്പുമാർക്ക് പോലും അറീയാം നമ്മളേക്കാൾ ഉഗ്രനായിട്ട് കഥകളിയെ പറ്റി !

    ReplyDelete
  5. "I dont like to keep something with me, which I am not aware of.."
    തര്‍ക്കിക്കേണ്ട..പുള്ളിക്ക് പരിചയമുള്ള ഒന്നു തന്നെ കൊടൂക്കാം.
    എന്റെ പ്രൊഫൈല്‍ ഫോട്ടൊയുടെ ഒരു പ്രിന്റ് എടുത്തു സമ്മാനിക്കൂ..
    എല്ലാം ശരിയാകും.

    ReplyDelete
  6. ഒന്ന് രണ്ടു മുദ്രകള്‍ കാണിച്ചു കൊടുക്കാമായിരുന്നില്ലേ യമാനിക്ക്.

    ReplyDelete
  7. ജിമ്മി,..എനിയ്ക്കു ഇംഗ്ലീഷ്‌ അറിയിയാത്തത്‌ ജിമ്മിയുടെ ഭാഗ്യം..അല്ലെങ്കില്‍ ഇല്ലാത്ത നേരം ഉണ്ടാക്കി ഞാനിതു തര്ജ്ജിമ്മ ചെയ്തു ആ യമിനിയ്ക്കയച്ചുകൊടുത്തേനേ..അങ്ങിനെ കമ്പനിയുടെ ചിലവില്‍,... കമ്പനിസിസ്റ്റത്തില്‍.. അതും ഡ്യൂട്ടിക്കിടയില്‍.സ്വന്തം ബോസ്സിനിനെതന്നെ വിഡ്ഡിവേഷംകെട്ടിച്ചു ബ്ലോഗിലിട്ടു ഷൈന്‍ ചെയ്യുന്ന ജിമ്മിയുടെ തനിനിറം അദ്ദേഹത്തിനു മനസ്സിലാക്കികൊടുത്തേനേ....പാരവെച്ചു പണികളഞ്ഞേനെ.....

    പിന്നെ ജിം,..ആ സിഗരറ്റു കത്തിച്ച്‌,.. സ്റ്റയിലില്‍ വലിച്ചു ബ്ലോഗില്‍ വിലസുന്ന നാട്ടുകാരനില്ലെ....ആ കണ്ണൂരാനെ കാണുകയാണെങ്കില്‍ എന്റെ ബ്ലോഗില്‍ വന്ന്‌ പുതിയപോസ്റ്റിലൊരു കമന്റിടാന്‍ പറയു....സത്യത്തില്‍ ബിലാത്തിയോടൊപ്പം കണ്ണൂരാനേയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു..കാണാതിരുന്നപ്പോള്‍ ചെറിയ വിഷമം,... ഒരു കടം ബാക്കിനില്ക്കുൊന്നതുപോലെ,...പിന്നെ ഒരു കാര്യം ഇടുന്ന കമന്റ്‌,..അതെന്തായാലും,.. തറ മൊത്തം വാടിപോകുന്ന വിധത്തിലുള്ളതായാലും ഞാന്‍ ഡെലിറ്റ്‌ ചെയ്യില്ല...എന്റെ "പ്രൊഫെയില്‍ യാത്ര" വഴിയ്ക്കുവെച്ചു ഒരു കുഞ്ഞു എലിപനിയുടെ പേരില്‍ അവസാനിപ്പിയ്ക്കുകയുമില്ല..

    പിന്നെ ബിലാത്തി,.. നവവല്സ രവിശേഷങ്ങളൊക്കെ അന്നെ ഞാന്‍ വായിച്ചു....ആ പട്ടണത്തെക്കുറിച്ച്‌ എന്തുപറഞ്ഞാലും കേള്ക്കുൊന്നവന്‌ അത്‌ ലാത്തിയായെ തോന്നു. എന്താ കാരണമെന്നറിയോ..അത്രയ്ക്കും മനോഹരമാണ്‌ ബിലാത്തിപ്പട്ടണം,...ഒപ്പം അതിന്റെ വിവരണവും...

    ഇനിയും ആരോടൊക്കയൊ എന്തൊക്കയൊ പറയണമെന്നുണ്ട്‌,...പക്ഷെ ജിമ്മിയുടെ തട്ടകത്തില്‍ കയറി അധികം പ്രസംഗിയ്ക്കാന്‍ നിന്നാല്‍ ഒരുപക്ഷെ ജിമ്മിയെങ്ങാനും വലിച്ചുപുറത്തിട്ടാലോ...! ജിമ്മിയങ്ങിനെ ചെയ്യില്ല,.. അറിയാം... എന്നാലും അളിയാ,..അളിയാ എന്നുപറഞ്ഞു കൂടെ നടക്കുന്നവരെപോലും വിശ്വസ്സിയ്ക്കാന്‍ പറ്റാത്ത കാലത്തല്ലെ ജീവീയ്ക്കുന്നെ..സൂക്ഷിയ്ക്കേണ്ടേ നമ്മള്‌.....

    ReplyDelete
  8. അ കഥകളിത്തലയനെ 'സന്തോഷത്തോടെ' വാങ്ങണമെന്ന് പറഞ്ഞിട്ടായിരുന്നു അങ്ങേര്‍ക്ക്‌ കൊടുത്തത്‌ അല്ലേ? വെറുതെയല്ല... ഇപ്പോഴല്ലേ മനസ്സിലായത്‌, ജിദ്ദയില്‍ ഇമ്മാതിരി മഴ പെയ്തതിന്റെയും ജിമ്മി പട്ടിണി കിടക്കേണ്ടി വന്നതിന്റെയും പിന്നിലെ രഹസ്യം...

    നല്ല പോസ്റ്റ്‌ കേട്ടോ... രസകരമായി നല്ല ഒഴുക്കോടെ അവതരിപ്പിച്ചിരിക്കുന്നു...

    ReplyDelete
  9. യമനിക്കാക്ക അടിപൊളി കേട്ടോ.. really enjoyed reading it ... പിന്നെ ഒരു കാര്യം, ആ ‘കഥകളി‘ ആര്‍ക്കും വേണ്ടെങ്കില്‍ എനിക്ക് തന്നേക്ക് എന്നുപറയാനിരുന്നതാ.. പക്ഷേ ‘ജൂനിയര്‍ മാന്‍ഡ്രേക്കി’നെ ഓര്‍ത്തപ്പോള്‍ വേണ്ടാന്നു വച്ചു.. ഹിഹി.. anyway nalla style of writing.. ഇതിന്റെ മുന്‍പത്തെ entry-യേക്കാള്‍ നന്നായിട്ടുണ്ട്.. all the best- ഇനിയും നല്ലത് കുറെ എഴുതാന്‍..

    ReplyDelete
  10. പാച്ചൂ - നടയടി ഭേഷായി.. :)

    യൂസുഫ്പ - ന്റെ റബ്ബേ, ഈ പഹയന്മാര് ഞമ്മന്റെ തലയും വെട്ടുമോ?

    ബിലാത്തിയേട്ടാ - ഞാനും അത് ആലോചിക്കാഞ്ഞിട്ടല്ല.. പിന്നെ അതിന് മുതിരാത്തതിന്റെ കാരണം നമ്മുടെ യൂസുഫ്പ പറഞ്ഞതുതന്നെ.. :) പിന്നെ, കഥകളിയില്‍ മാസ്റ്റര്‍ ഡിഗ്രിയെടുക്കാന്‍ നമ്മുടെ കുട്ടികള്‍ സായിപ്പിന്റെ അടുക്കല്‍ പോകുന്ന കാലം വിദൂരമല്ല എന്നുതോന്നുന്നു..

    ചാര്‍ളിച്ചാ - ചിരിപ്പിക്കല്ലേ ചെങ്ങായീ..

    തെച്ചിക്കോടന്‍ - എന്നിട്ട് വേണം അങ്ങേര്‍ എന്റെ മുതുകത്ത് കാളിയമര്‍ദ്ദനം നടത്താന്‍, അല്ലേ?

    കൊല്ലേരിച്ചേട്ടാ - ചേട്ടന് സാഹസത്തിനൊന്നും മുതിരല്ലേ.. നെടുങ്കന്‍ കമന്റിന് നന്ദി.. ‘കണ്ണൂരാന്‍’ വഴിതെറ്റിയെങ്ങാനും ഈ വഴി വന്നാല്‍ ആ ‘തറവാട്ടി’ലേക്ക് പറഞ്ഞുവിട്ടേക്കാം..

    വിനുവേട്ടന്‍ - അയ്യട, മഴ പെയ്തതിന്റെ കുറ്റം ഇപ്പോ എന്റെ തലയിലായോ?

    jayarajmurukkumpuzha - നന്ദി.. :)

    Anony - നന്ദി, നല്ലവാക്കുകള്‍ക്ക്..

    ReplyDelete
  11. ജിമ്മി വളരെ രസകരമായി എഴുതി.
    യമനി കഥകളി അറിയില്ല എന്ന് പറഞ്ഞത് സഹിക്കാം.
    നമ്മുടെ ഇടയിലും അങ്ങനെ പറയുന്നവര്‍ ഉണ്ടല്ലോ?

    ReplyDelete
  12. കൊള്ളാം

    ഇനി വേറേ ഏതേലും യെമനി വന്ന് ഈ കാണുന്നത് ജിമ്മിച്ചന്റെ ആരായിട്ടു വരും എന്ന് ചോദിയ്ക്കുന്ന കാലം വിദൂരമല്ല ;)

    ReplyDelete
  13. സുകന്യേച്ചി - നന്ദി... പറഞ്ഞതില്‍ കാര്യമില്ലാതില്ല..

    ശ്രീ - എന്താ കാണാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.. നേരാ, ഇനി അങ്ങനെ ഒരു ചോദ്യവും പ്രതീക്ഷിക്കാം അല്ലേ.. :)

    ReplyDelete