പന്തളം ‘അനില്‍‘ രാജാവിന്റെ കൊട്ടാരത്തില്‍ നിന്നും വാഗണ്-R രഥം അടൂരിലെ 'പുലി'മടയിലേക്ക് പതുക്കെ ചലിച്ചുതുടങ്ങിയിരിക്കുന്നു… രാജാവ് തന്നെയാണ് തേരാളി… മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള് അമര്‍ത്തി തുടച്ച്, സ്റ്റീരിയോയില്‍ നിന്നുയരുന്ന പാട്ടിന്റെ താളത്തില്‍ സ്റ്റീയറിംഗില്‍ വിരലുകള്‍ ചലിപ്പിച്ച് രാജാവ് തേരോട്ടം ആസ്വദിക്കുന്നു… ഇത്തിരി മുന്നെ കഴിച്ച സേമിയ പായസ്സത്തിന്റെ ക്ഷീണത്തില്‍, ഈയുള്ളവന്‍ പിന്‍സീറ്റില്‍ ഒടിഞ്ഞുമടങ്ങിയിരിപ്പാണ്… വീതികുറഞ്ഞ വഴിയിലൂടെ രഥത്തിന്റെ പ്രയാണം തുടരുന്ന വേളയിലാണ് മൊബൈല്‍ ഫോണ്‍ ചിലച്ചത്…
‘0495….’ മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞ അക്കങ്ങളുമായി മുള്ളിത്തെറിച്ച ബന്ധം പോലും തോന്നുന്നില്ല… എടുത്താല്‍ പൊങ്ങാത്ത 2 അറസ്റ്റ് വാറന്റുകളും എണ്ണമില്ലാത്ത വധഭീക്ഷണികളും നിലനില്‍ക്കുന്നത്തിനാല്‍ കോള്‍ എടുക്കാന്‍ ഇത്തിരി മടിച്ചു… ഒടുവില്‍ സകല കൊട്ടേഷന്‍ സംഘങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ആന്‍സര്‍ ബട്ടണില്‍ വിരലമര്‍ത്തി…
‘ഹലോ..’
– ഉള്ളിലുള്ള പേടി ശബ്ദത്തിലൂടെ പുറത്തേയ്ക്ക് വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു..
‘ഹലോ..’
– ഓഹ്, മറുവശത്ത് ഒരു കിളിനാദം! കാലം മാറിയിരിക്കുന്നു, കൊട്ടേഷന്‍ ടീമൊക്കെ ‘കസ്റ്റമര്‍ കെയര്‍ സെന്ററില്‍‘ പെണ്‍കുട്ടികളെ ഇരുത്തി ഇരപിടുത്തം തുടങ്ങിയോ?
‘ജിമ്മിയല്ലേ’
– ഇനി രക്ഷയില്ല, പിടി വീണിരിക്കുന്നു… ആള്‍ ഇതുതന്നെയല്ലേ എന്ന് അവസാനമായി ഉറപ്പിക്കാനുള്ള വിളിയാവണം.. ഏതു കത്തി വേണം, ഏതു സമയത്ത് മരിക്കണം, അവസാനത്തെ ആഗ്രഹം തുടങ്ങിയ ചോദ്യങ്ങള് പിന്നാലെ വരുമായിരിക്കും.. ആമാശയത്തിന്റെ ഏതോ ഇരുളടഞ്ഞ മേഖലയില്‍ നിന്നും പുറപ്പെട്ട വിറയല്‍ കടിച്ചുപിടിച്ച് മറുപടി കൊടുത്തു..
‘അതെ, ജിമ്മി തന്നെ..’
‘ആരാണെന്ന് മനസ്സിലായോ?’
– മനസ്സിലുള്ളത് കൂടെ മാഞ്ഞുപോയിരിക്കുന്ന വേളയില്‍ ഈ ചോദ്യത്തിന്റെ ആവശ്യമേയില്ല… എന്നാലും ‘ഇല്ല’ എന്ന് പറയാനും മടി.. ഓര്‍മ്മയിലുള്ള സകല പെണ്‍ജന്മങ്ങളെയും ഞൊടിയിടയില്‍ ഓര്‍ത്തെടുത്ത് ശബ്ദപരിശോധന നടത്തി… കിം ഫലം?
‘മനസ്സിലായോ എന്നു ചോദിച്ചാല്‍…’
– പാതിവഴി എത്തിയപ്പോള്‍ തന്നെ അടുത്ത ചോദ്യം വന്നു…
‘ഇപ്പോ നാട്ടിലല്ലേ?’
‘അതേ… അതുകൊണ്ടാണല്ലോ ഈ നമ്പറില്‍ കോള്‍ കിട്ടിയത്..’
– കിട്ടിയ ചാന്‍സില്‍ ഒരു ഗോളടിക്കാനുള്ള ശ്രമം നടത്തിനോക്കിയെങ്കിലും അത്രയ്ക് ഏശിയ മട്ടില്ല..
‘പറ, ആരാണെന്ന് മനസ്സിലായോ?’
കീഴടങ്ങുക തന്നെ… അല്ലാതെ വേറെ വഴിയില്ല..
‘സത്യം പറഞ്ഞാല്‍, മനസ്സിലായില്ല കേട്ടോ..’
‘ഏത് ജിമ്മിക്കും ഒരു അബദ്ധമൊക്കെ പറ്റും… ഇപ്പോ മനസ്സിലായോ?”
ആഹ്, ഇപ്പോ മനസ്സിലായി… എന്നാലും ഒരു സന്ദേഹം… ആ ആള്‍ തന്നെയോ?
‘ഇതു ഞാനാണ്… സുകന്യ…’
സുകന്യേച്ചി!.. പവിഴമല്ലിയുടെ സ്വന്തക്കാരി… തികച്ചും അപ്രതീക്ഷിതമായ ഒരു ഫോണ്‍ വിളിയിലൂടെ ഞെട്ടിച്ചുകളഞ്ഞു!
കൊട്ടേഷന്‍ ടീമും കസ്റ്റമര്‍ കെയറുമൊക്കെ എങ്ങോ പോയ്മറഞ്ഞു… ഡോയ്ഷ് ലാന്റിലെ സഹയാത്രികര്‍ക്ക് യാതൊരു അപരിചിതത്വവും തോന്നിയില്ല… ദീര്‍ഘനാളത്തെ പരിചയക്കാരെന്ന ഭാവത്തില്‍ ഇത്തിരി കുശലാന്വേഷണങ്ങള്‍..
ഉച്ചയൂണും കഴിഞ്ഞ് ഓഫീസിലെ പതിവ് വെടിവട്ടങ്ങള്‍ക്കിടയില്‍ സുകന്യാജിക്ക് തോന്നിയ ഒരു ബോധോദയത്തിന്റെ പരിണിതഫലമാണ് ഈ കൊട്ടേഷന്‍… ‘ഓഫീസ് ഫോണല്ലേ, കാശ് ചിലവില്ല’ എന്ന് ഉച്ചത്തില്‍ ഒരു ആത്മഗതവും..
രഥത്തിന്റെ യാത്ര തുടരുന്നു… പാട്ടിന്റെ ശബ്ദം ഇത്തിരികൂടെ ഉയര്‍ത്തി രാജാവ് തേരോട്ടത്തില്‍ മുഴുകുന്നു…
സുകന്യേച്ചി!.. തികച്ചും അപ്രതീക്ഷിതമായ ഒരു ഫോണ്‍ വിളിയിലൂടെ ഞെട്ടിച്ചു..
ReplyDeletethriller attempt kollaam..
ReplyDeleteപുതുവർഷത്തിൽ സുകന്യാജിയെ ക്വൊട്ടേഷൻ ടീമിന്റെ റിസ്പ്ഷൻ സീറ്റിൽ കൊണ്ടിരുത്തി ഈ രാജാ ചരിതം അവതരിപ്പിച്ചത് കലക്കീന്ന് പറയേണ്ടതില്ലല്ലോ
ReplyDeleteആ സേമിയാപായസ്സത്തിന്റെ കൂടെ മിക്സ്ചെയ്തതുന്തെട്ടാ..ഗെഡി?
ഓഫീസ് ഫോണല്ലേ, കാശ് ചിലവില്ല’
ReplyDeleteഓസിനാണെങ്കിൽ എന്തും ‘അച്ചാർ‘ തന്നെ.അല്ലെ, സുകന്യാജി?
Athinidayil angane oru sambhavam nadanna kariam kallan ennodu paranjillallo.................
ReplyDelete:)
ReplyDeleteഒരു തിരുത്തുണ്ട്. ഏതു അബദ്ധവും ഒരു ജിമ്മിക്കു പറ്റും എന്നാ ഞാന്‍ പറഞ്ഞത്.
ReplyDeleteഎന്നിട്ടും മനസ്സിലായില്ല എന്നാ പറഞ്ഞത്. ഞാന്‍ ശരിക്കും ചമ്മി. ഒരു കാര്യം ശരിയാണ്.
ഡോയ്ഷ് ലാണ്ടിലെ സഹയാത്രികര്‍ക്ക് യാതൊരു അപരിചിതത്വവും തോന്നിയില്ല. എന്‍റെ സ്നേഹാന്വേഷണം ഈവിധം ക്വട്ടെഷനിലൂടെ അവതരിപ്പിച്ചത്, ജിമ്മി ശരിക്കും
കലക്കി.
അനോണീ.. ആദ്യ അഭിപ്രായത്തിനു നന്ദി... (ഓടരുതമ്മാവാ, ആളറിയാം..)
ReplyDeleteബിലാത്തിയേട്ടാ.. നന്ദി, ഈ നല്ല വാക്കുകള്‍ക്ക്.. സുകന്യേച്ചിയല്ലേ താരം.. ഇനി ഇതിന്റെ പേരില്‍ അടുത്ത ക്വൊട്ടേഷന്‍ എപ്പോ കിട്ടും എന്നാണ് എന്‍റെ പേടി.. പിന്നെ, പായസത്തിന്റെ കൂടെ ഒന്നും മിക്സ് ചെയ്തില്ലാ ട്ടോ... അതിനു ശേഷമല്ലേ മിക്സിയത്... ഹിഹി..
സാദിക്ക് ഭായ്... എന്നെ കുടുക്കാനുള്ള പുറപ്പാടാ അല്ലേ... സന്ദര്‍ശനത്തിനു നന്ദി..
അനിലേട്ടാ... ആ വിളിയുടെ 'ആഘാതത്തില്‍' അതിനെപ്പറ്റി ഒന്നും പറയാന്‍ സാധിച്ചില്ല..
സിയ.. നന്ദി..
സുകന്യേച്ചി.. ഇപ്പോളാ സമാധാനമായത്... പ്രതികരണം എന്തായിരിക്കും എന്ന പേടിയിലായിരുന്നു.. പറഞ്ഞത് നേരാണ്... (ആ തിരുത്ത് ഉടനെ പ്രസിദ്ധീകരിക്കാം..),,, നന്ദി..
“ഏതു അബദ്ധവും ഒരു ജിമ്മിക്കു പറ്റും..........?
ReplyDeleteഅപ്പോൾ ചേച്ചി ഉദ്ദേശിച്ചത് ഈ പോസ്റ്റും ഒരബദ്ധമായി എന്നാണോ.....?
ഞങ്ങളുടെ ഹീറോയായ ജിമ്മിയെക്കുറിച്ച് അങ്ങിനെയൊന്നും ധരിചു കളയരുത്...
നാട്ടിൽ സ്വന്തമായി ഒന്നു രണ്ടു ‘ക്വൊട്ടേഷൻ’ സംഘങ്ങളൊക്കെയുള്ള ഒരൊന്നൊന്നര സംഭവം തന്നെയാണ് മൂപ്പർ...
ഒരു ഫോണ്‍ കോള്‍ കാരണം കുറച്ച് നേരത്തേക്കെങ്കിലും സുബോധമുണ്ടായല്ലോ... നന്നായി...
ReplyDeleteനല്ല രസമുണ്ടായിരുന്നു വായിക്കാന്‍...
ക്വട്ടേഷന്‍കാരുടെ ഫോണും വന്നേനേ..
ReplyDeleteപറഞ്ഞുറപ്പിച്ചിരുന്ന പണം സമയത്തിനു സംഘടിപ്പിക്കാന്‍ പറ്റാതെ വന്നു. അതോടെ അവന്മാരെന്റെ പിന്നാലെ ആയി..മാത്രവുമല്ല തിരുവല്ലായ്ക്കു തെക്കോട്ട് അവന്മാര്‍ “പണി” പിടിക്കത്തുമില്ല..
സാരമില്ല ഇനിം നാട്ടില്‍ വരുമല്ലോ..
:)
ReplyDeleteകൊല്ലേരീ... അടുത്ത ക്വൊട്ടേഷനുള്ള തയ്യാറെടുപ്പാണോ? കമന്റ് രസകരമായി..
ReplyDeleteതാമരേടത്തി.. അങ്ങനെ ആ സത്യം വെളിവാക്കപ്പെട്ടു.. ഹിഹി..
ചാര്‍ളിച്ചാ.. ഇനി വരുമ്പോള്‍ അറിയിക്കാം കേട്ടോ.. (എന്നേം കൊണ്ടേ പോകൂ അല്ലേ..)
തെച്ചിക്കോടന്‍... നന്ദി
ചാര്‍ളി ക്വൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കുമെന്ന് വീമ്പടിച്ചപ്പോള്‍ ജിമ്മി അത് കാര്യമായി എടുത്തു എന്ന് ഇപ്പോഴല്ലേ മനസ്സിലായത്... മനുഷ്യനായാല്‍ കുറച്ചൊക്കെ ധൈര്യം വേണ്ടേ...? ഇങ്ങനെ പേടിക്കാന്‍ പാടുണ്ടോ?
ReplyDeleteസ്റ്റോം വാണിംഗ് എന്ന എന്റെ ബ്ലോഗിലൂടെ ഉരുത്തിരിഞ്ഞ സൗഹൃദവലയം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. എല്ലാവരും സ്വന്തം കുടുംബാങ്ങള്‍ പോലെയായിക്കഴിഞ്ഞിരിക്കുന്നു... അതില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി ഞാനാണെന്ന് പറയാം...
പിന്നെ, ജിമ്മി... സുകന്യാജിയുടെ ഫോണ്‍ കോള്‍ വളരെ മനോഹരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍...
ബാക്കി കഥകളൊക്കെ എവിടെ?
നാട്ടുകാരാ സൊയമ്പന്‍. നല്ല ഭാഷ. നല്ല ശൈലി. കണ്ണൂരാന്റെ വക ആശംസകള്‍ നേരുന്നു!
ReplyDeleteവിനുവേട്ടാ.. പേടിയോ? എനിക്കോ?? കോള്‍ കണ്ടപ്പോള്‍ ഉള്ളിലൊരു കിടുകിടുപ്പുണ്ടായി എന്നതിനെ പേടിയായി കണക്കാക്കാമോ.. ഹിഹി.. (എന്നാലും ഇങ്ങനെ ഒരു പണി കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല...ഹും..)
ReplyDeleteകണ്ണൂരാനേ.. നാട്ടുകാരാ, ആദ്യ സന്ദര്‍ശനത്തിനും അഭിപ്രായമറിയിച്ചതിനും ആശംസകള്‍ക്കും നന്ദി.. വീണ്ടും വരിക..
കൊള്ളാട്ടോ..... സുകന്യജീ ... ഇനി ശെരിക്കും ക്വോട്ടേഷന്‍ കാരെ കിട്ട്വോ /??...
ReplyDeleteഅപ്രതീക്ഷിതമായതെല്ലാം അത്ഭൂതമാണ് ഇല്ലേ? ഒരു ഫോൺ ആയാൽപ്പോലും. പക്ഷേ ഇപ്പോൾ അതും ഭയങ്ങൾ സമ്മാനിക്കുന്നു. ബ്ലോഗുലകം പുതിയ സൌഹൃദങ്ങൾ സമ്മാനിക്കുന്നുണ്ട്. കുറച്ചൂകൂടി പരിണാമഗുപ്തി സൂക്ഷിക്കാമായിരുന്നു.
ReplyDeleteവലിയ ധീരനാണല്ലോ.
ReplyDeleteവിനുവേട്ടന്റെ പോസ്റ്റു വഴിയാ ഇവിടെ എത്തിയത്..
ReplyDeleteകൊള്ളാം.ഇനിയും ഇടക്കിടെ വരാം...